അടിമാലി ∙ സ്ഥാനാർഥിയാകാൻ കേരള കോൺഗ്രസിൽ ചേർന്നാലും ഇതുവരെ പ്രവർത്തിച്ച കോൺഗ്രസ് പാർട്ടിയുടെ കൈപ്പത്തി ചിഹ്നം പെട്ടെന്നങ്ങ് മറക്കാൻ പറ്റുമോ?. ഇല്ലെന്ന് തെളിയിക്കുകയാണ് കൊന്നത്തടി പഞ്ചായത്ത് വിമലാ സിറ്റി വാർഡിൽനിന്ന് കേരള കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന അനീഷ് കെ.ജോസ്.
ഇദ്ദേഹത്തിന്റെ ചില പോസ്റ്ററുകളിലാണ് കേരള കോൺഗ്രസ് ചിഹ്നമായ ഓട്ടോറിക്ഷക്കൊപ്പം കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തിയിരിക്കുന്നത്.
മുന്നണി ധാരണ പ്രകാരം കേരള കോൺഗ്രസിന് യുഡിഎഫ് സീറ്റ് നൽകിയെങ്കിലും സ്ഥാനാർഥിയെ ലഭിക്കാതെ വന്നതോടെയാണ് കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ അനീഷിനെ കേരള കോൺഗ്രസ് ടിക്കറ്റിൽ സ്ഥാനാർഥിയാക്കിയത്. ഇതിൽ പ്രതിഷേധിച്ച് വാർഡുതല കോൺഗ്രസ് നേതാക്കളിൽ ഭൂരിപക്ഷം പേരും രാജിവച്ച് പ്രേംകുമാർ പ്ലാക്കലിനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സര രംഗത്ത് ഇറങ്ങിയതോടെയാണ് 2 ചിഹ്നവും പോസ്റ്ററിൽ കാണിച്ച് അനീഷ് മത്സര രംഗത്ത് സജീവമാകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

