മൂന്നാർ ∙ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി മൂന്നാർ ടൗണിൽ സ്ഥാപിച്ച ഡിവൈഡറുകളിൽ വാഹനങ്ങൾ ഇടിച്ചു കയറിയുള്ള അപകടങ്ങൾ പതിവാകുന്നു. ബുധനാഴ്ച മാത്രം വിനോദ സഞ്ചാരികളുടെ രണ്ട് ആഡംബര കാറുകളാണ് ജിഎച്ച് റോഡിലെ ഡിവൈഡറുകളിൽ കയറി അപകടത്തിൽ പെട്ടത്.
യാത്രക്കാർക്ക് പരുക്കേറ്റില്ലെങ്കിലും വാഹനങ്ങൾക്ക് സാരമായി കേടുപാടുകളുണ്ടായി.
ജിഎച്ച് റോഡിലെ ഡിവൈഡറിന്റെ ഇരു ഭാഗങ്ങളിലുമാണ് ബുധനാഴ്ച അപകടമുണ്ടായത്. ആർഒ കവല മുതൽ ജിഎച്ച് കവല വരെ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകളാണ് മുന്നറിയിപ്പ് ഫലകങ്ങൾ, റിഫ്ലെക്ടറുകൾ എന്നിവ ഇല്ലാത്തതുമൂലം അപകടക്കെണിയാകുന്നത്.
സെൻട്രൽ കവല, ജിഎച്ച് കവല എന്നിവിടങ്ങളിലാണ് പതിവായി അപകടങ്ങൾ നടക്കുന്നത്.
വളവു തിരിഞ്ഞെത്തുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് മഴയും മഞ്ഞും മൂലം റോഡിലെ ഡിവൈഡറുകൾ കാണാൻ സാധിക്കാത്തതാണ് അപകടങ്ങൾ പതിവാകാൻ കാരണം. കഴിഞ്ഞ 6 മാസത്തിനിടയിൽ ഇരുപതിലധികം വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
അപകടങ്ങൾ പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

