റീൽസ് മത്സരം:
കട്ടപ്പന ∙ 28 മുതൽ 31 വരെ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ല സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സബ്ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി റീൽസ് മത്സരം നടത്തുന്നു. കലോത്സവ പശ്ചാത്തലത്തിലുള്ള ഒരു മിനിറ്റ് റീൽസാണ് ക്ഷണിക്കുന്നത്.
കലോത്സവത്തിന്റെ പേരും ലോഗോയും മത്സര ദിവസങ്ങളും കലോത്സവത്തിന്റെ മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളും വിഡിയോയിൽ ഉണ്ടായിരിക്കണം.
27ന് ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപ് 9447134887 എന്ന നമ്പരിൽ ലഭിക്കുന്ന റീൽസ് മാത്രമായിരിക്കും പരിഗണിക്കുക.
മെഡിക്കൽ ക്യാംപ് 26ന്
അടിമാലി ∙ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയുടെ സഹകരണത്തോടെ അടിമാലി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് 26ന് അടിമാലി ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. കാർഡിയോളജി, ഗ്യാസ്ട്രോ എന്ററോളജി, ന്യൂറോളജി, ന്യൂറോ സർജറി, ഓർത്തോപീഡിക്സ്, നെഫ്രോളജി, യൂറോളജി, ജനറൽ സർജറി, ഇഎൻടി, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങളിലാണ് ക്യാംപ്.
സെന്റ് മേരീസ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ.
മാത്യു ഏബ്രഹാം, പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് ഏബ്രഹാം, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ.
തോമസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 9 മുതൽ 2 വരെയാണ് ക്യാംപ് എന്ന് ക്ലബ് പ്രസിഡന്റ് ജോബി കെ. ജോസഫ്, സെക്രട്ടറി ജേക്കബ് പോൾ, ആശുപത്രി ജനറൽ മാനേജർ ജെ.സി ജോസഫ്, ക്ലബ് പിആർഒ പി.എൻ പ്രകാശ്, സണ്ണി ഇലവുംകുന്നേൽ എന്നിവർ പറഞ്ഞു.
എ.രാജ എംഎൽഎ ക്യാംപ് ഉദ്ഘാടനം ചെയ്യും. 94473 32088, 04862 250350 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

