മൂന്നാർ∙ വീട്ടിൽനിന്ന് ആശുപത്രിയിൽ മരുന്ന് വാങ്ങാൻ പോയ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. വട്ടവട
പഴത്തോട്ടം സ്വദേശിനി രമ്യ രാജയെയാണ് (29) ഒന്നര മാസം മുൻപ് കാണാതായത്. ഭർത്താവുമായി വേർപിരിഞ്ഞ ഇവർ രണ്ടു മക്കളുമായി മാതാപിതാക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 11ന് രാവിലെ വീട്ടിൽനിന്നു വട്ടവടയിലെ ആശുപത്രിയിൽ മരുന്നു വാങ്ങാനായി പോയതാണ്.
വൈകുന്നേരമായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പിതാവ് ദേവികുളം പൊലീസിൽ പരാതി നൽകി.
കാണാതായി ഏതാനും ദിവസങ്ങൾ കഴിഞ്ഞ് തൊടുപുഴ ബസ് സ്റ്റാൻഡിൽനിന്നും മറ്റൊരാളുടെ ഫോണിൽനിന്നും പിതാവിനെ വിളിച്ച് താൻ തൊടുപുഴയിലൊരു മഠത്തിലുണ്ടെന്ന് പറഞ്ഞിരുന്നു.
ഇതിനു ശേഷം ദേവികുളം പൊലീസ് തൊടുപുഴയിൽ വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. മകളുടെ തിരോധാനത്തിനു പിന്നിൽ ദുരൂഹതയുള്ളതായി കാട്ടിയാണ് പിതാവ് എൻ.രാജൻ പരാതി നൽകിയിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]