തൊടുപുഴ ∙ കുയിലിമല കുന്നുകളിൽ ഇപ്പോൾ ‘കാസറ്റും’ പാടും. ഇടുക്കി ഗവ.എൻജിനീയറിങ് കോളജിലെ മ്യൂസിക് ക്ലബ് ‘കാസറ്റ്’ ഇപ്പോൾ വൈറലാണ്.
തണുത്ത ക്ലൈമറ്റും മെലഡിയും ഫാസ്റ്റ് സോംഗുമൊക്കെയായി പിള്ളേർ ഒരേ പൊളിയാണ്. അധ്യാപകരും കട്ട
സപ്പോർട്ട്. ഇടുക്കി ഗവ.എൻജിനീയറിങ് കോളജിലെ സീനിയേഴ്സും ജൂനിയേഴ്സുമെല്ലാം ക്ലബ്ബിലെ അംഗങ്ങളാണ്.
കോളജ് ചെയർപഴ്സനും മൂന്നാം വർഷ വിദ്യാർഥിയുമായ ദേവപ്രിയ പ്രേം ആണ് സംഘാടനവും പരിശീലനവും.
പാടാൻ ആഗ്രഹമുള്ളവർക്കെല്ലാം ക്ലബ്ബിൽ സ്ഥാനമുണ്ട്. രണ്ടാഴ്ച മുൻപ് ‘കാന്താ ഞാനും വരാം’ എന്ന പാട്ടു പാടി ഇൻസ്റ്റഗ്രാമിലിട്ടു.
റീലിന് 1.5 മില്യൻ വ്യൂസ് ലഭിച്ചു കഴിഞ്ഞു. ‘മ്യൂസിക് കോളജിൽ പോകേണ്ടവർ എൻജിനീയറിങ് കോളജിൽ വന്നിരിക്കുന്നു’ എന്ന രീതിയിൽ പാട്ട് വൈറലായി.
ദേവദൂതനിലെ ‘എന്തരോ മഹാനു ഭാവുലു’ എന്ന ഗാനവും 1.4 മില്യൺ വ്യൂസ് നേടി.
പാട്ടുകൾ അവസാനിക്കുന്നില്ല
കോളജിലെ പ്രവേശന കവാടത്തിന് സമീപമുള്ള ഗില്ലറ്റിൻ എന്നു പേരിട്ട മരത്തിന് മുന്നിൽ എഴുതി വച്ചിരിക്കുന്നത് ‘പാട്ടുകൾ അവസാനിക്കുന്നില്ല, പ്രതിസന്ധികളും’ എന്നാണ്.
എൻജിനീയറിങ് പഠനത്തിലെ വിരസതകൾക്കിടയിലാണ് കുട്ടികൾ സംഗീതത്തെ സ്വാഗതം ചെയ്തത്. ക്ലാസും ലാബും ഒക്കെയായി മടുപ്പുതോന്നുമ്പോൾ പാട്ടുപാടിയാണ് സ്ട്രെസ് കുറയ്ക്കുന്നതെന്ന് ഇവർ പറയുന്നു.
കോളജിലെ മരങ്ങളുടെ ചുവട്ടിലാണ് പാട്ടുകൂട്ടം കൂടുന്നത്. രണ്ടാംവർഷ വിദ്യാർഥികളായ ആദിത്യ എൻ.മോഹൻ, എസ്.ആർ.രജുൽ, ജെറോൺ ജോൺസൻ, എം.ജെ.ഗിരിധർ, കീർത്തന സന്തോഷ്, ആര്യ രാധാകൃഷ്ണൻ എന്നിവരും നാലാം വർഷ വിദ്യാർഥികളായ അനീസിയ ജോസഫ്, എൻ.എസ്.ശ്രീലക്ഷ്മി, ഐശ്വര്യ ജോയ്, എം.എ.ആഷിഖ് റഹ്മാൻ, എം.ജി.മോനു കൃഷ്ണ, പി.എസ്.പ്രവീണ എന്നിവരാണ് ക്ലബ്ബിലെ പ്രധാനികൾ.
ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രഫസർ ഐ.പി.കീർത്തന ക്ലബ്ബിനെ നയിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]