
ഓണപ്പൂക്കളമാെരുക്കാൻ സേനാപതിയിലുള്ളവർക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കും ഇനി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് പൂക്കളെ ആശ്രയിക്കേണ്ടതില്ല. ഓണം മുന്നിൽക്കണ്ട് 2 വീട്ടമ്മമാർ ചേർന്ന് സേനാപതി പാടശേഖരത്തിൽ ഒരുക്കിയത് മനോഹരമായാെരു പൂപ്പാടമാണ്.
സേനാപതി വടക്കേക്കരയിൽ സിന്ധു കണ്ണൻ, മുണ്ടോടത്തിൽ ജിലു ബിജു എന്നിവരാണ് പാടശേഖരത്തിൽ അരയേക്കറോളം ഭൂമി പാട്ടത്തിനെടുത്ത് വിവിധ തരം പൂക്കളുടെ കൃഷിയാരംഭിച്ചത്. ചെണ്ടുമല്ലി, ജമന്തി, വാടാമല്ലി എന്നിവയുടെ ഹൈബ്രിഡ് തൈകൾ ബെംഗളൂരു ഹോസ്ദുർഗിൽ നിന്നാണ് എത്തിച്ചത്.
കഴിഞ്ഞ ജൂണിലാണ് തൈകൾ നട്ടത്. 60 ദിവസം കാെണ്ട് പൂക്കൾ വിൽപനയ്ക്കു തയാറായി.
വെള്ള, മഞ്ഞ നിറങ്ങളുള്ള ജമന്തിയും ഓറഞ്ചും മഞ്ഞയും നിറങ്ങളിലുള്ള ചെണ്ടുമല്ലിയും വാടാമല്ലിയുമാണ് ഇവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഓണ വിരുന്നാെരുക്കിയത്. കൃഷിക്കായി നിലമാെരുക്കാൻ വാടകയ്ക്കെടുത്ത മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാെഴിച്ചാൽ മറ്റെല്ലാ ജോലികളും ഇവർ 2 പേരും കുടുംബാംഗങ്ങളും ചേർന്നാണ് ചെയ്തത്.
എങ്കിലും കൃഷിക്കായി ഒരു ലക്ഷത്തോളം രൂപ ചെലവായെന്ന് ഇവർ പറയുന്നു. പൂക്കൾ ആവശ്യക്കാർക്കു വിൽക്കുന്നതോടാെപ്പം ഇവിടെയെത്തുന്നവർക്ക് പൂപ്പാടത്തിൽ ഇറങ്ങി നിന്ന് ചിത്രമെടുക്കാനുള്ള സൗകര്യം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനു ചെറിയാെരു ഫീസുണ്ട്. 9 വർഷത്തേക്കാണ് അരയേക്കറോളം പാടം ഇവർ പാട്ടത്തിനെടുത്തിരിക്കുന്നത്.
പൂക്കൃഷിയിൽ നഷ്ടം വരാതിരുന്നാൽ വരും വർഷങ്ങളിലും വിവിധതരം പൂക്കളുടെ കൃഷി തുടരാനാണ് തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]