
75 പിന്നിട്ടിട്ടും യൗവനത്തിന്റെ ചുറുചുറുക്കോടെ കൃഷിയെ നെഞ്ചിലേറ്റി നേട്ടം കൊയ്യുകയാണ് അടിമാലി മച്ചിപ്ലാവ് പോസ്റ്റ് ഓഫിസ് പടി തയ്യിൽ അന്ത്രയോസ് ജോൺ. ഇദ്ദേഹത്തിന്റെ 3 ഏക്കറോളം വരുന്ന കൃഷിയിടം പതിറ്റാണ്ടുകളായി സമ്മിശ്ര കൃഷിയിലൂടെ സമൃദ്ധമാണ്.
തന്നാണ്ട് വിളകൾ, ദീർഘകാല വിളകൾ, വിവിധയിനം പഴവർഗങ്ങൾ, മത്സ്യക്കൃഷി എന്നിവകൊണ്ടു സമൃദ്ധമാണ് കൃഷിയിടം. ജാതി, തെങ്ങ്, കമുക്, കുരുമുളക്, കൊക്കോ, ഏലം, കപ്പ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, കൂർക്ക എന്നിവയാണ് പ്രധാന കൃഷികൾ.
ഓണ സീസൺ മുന്നിൽ കണ്ടുള്ള ചേന, ചേമ്പ്, ഇഞ്ചി, കൂർക്ക കൃഷികളുടെ വിളവെടുപ്പ് നടന്നുവരുന്നുണ്ട്.
ഇതിൽ ചേനയ്ക്കും ചേമ്പിനും ഭേദപ്പെട്ട വില ലഭിക്കുമ്പോൾ ഇഞ്ചിക്കു പ്രതീക്ഷിച്ച വില ലഭിക്കുന്നില്ലെന്ന് അന്ത്രയോസ് പറയുന്നു.
എന്നിരുന്നാലും കൃഷിയിൽ നിന്നു പിന്നോട്ടില്ലെന്നാണ് തീരുമാനം.കൃഷിയിടത്തിൽ എല്ലായിടങ്ങളിലും വേനൽക്കാലത്ത് വെള്ളം എത്തിക്കുന്നതിനുള്ള തുള്ളിനന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ജാതി, കൊക്കോ, ഏലം എന്നിവയുടെ കായ്കൾ മഴക്കാലത്ത് ഉണങ്ങുന്നതിനുള്ള ഡ്രയർ സംവിധാനവും വീട്ടിൽ തന്നെ ഒരുക്കിയിട്ടുണ്ട്.
കൃഷികാര്യങ്ങളിൽ പിന്തുണയുമായി ഭാര്യ മേരിയും ഉണ്ട്. മക്കൾ 3 പേരും വിദേശത്താണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]