ടൂറിസം ഫൊട്ടോഗ്രഫി മത്സരം
തൊടുപുഴ ∙ കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ പൊതുജനങ്ങൾക്കായി ഫൊട്ടോഗ്രഫി മത്സരം സംഘടിപ്പിക്കും. ‘ഇടുക്കി ടൂറിസം’ എന്ന വിഷയം ആസ്പദമായിട്ടുള്ള ഫോട്ടോകൾ മൊബൈലിലോ, ക്യാമറയിലോ എടുത്ത് [email protected] എന്ന ഈ മെയിലിൽ അയയ്ക്കണം.
അയയ്ക്കുന്ന ആളുടെ വിലാസവും ഫോൺ നമ്പറും ഉണ്ടായിരിക്കണം. അവസാന തീയതി: 28. ഏറ്റവും മികച്ച ഫോട്ടോയ്ക്ക് കാഷ് അവാർഡും മൊമന്റോയും സർട്ടിഫിക്കറ്റും ജില്ലാ സമ്മേളനത്തിൽ നൽകുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടോം ചെറിയാൻ, സെക്രട്ടറി മധു കളർ ഗ്രാഫിക്സ് എന്നിവർ പറഞ്ഞു.
ജോലി ഒഴിവ്
പെരിങ്ങാശേരി ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി മാത്സ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി (എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ) നാളെ 10.30ന് സ്കൂൾ ഓഫിസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
കട്ടപ്പന കമ്പോളം
ഏലം: 2275-2475
കുരുമുളക്: 680
കാപ്പിക്കുരു(റോബസ്റ്റ): 235
കാപ്പി പരിപ്പ്(റോബസ്റ്റ): 420
കൊട്ടപ്പാക്ക്: 225
മഞ്ഞൾ: 250
ചുക്ക്: 260
ഗ്രാമ്പൂ: 800
ജാതിക്ക: 325
ജാതിപത്രി: 1550-2050
∙ അടിമാലി കമ്പോളം
കൊക്കോ: 95
കൊക്കോ ഉണക്ക: 360
∙ മുരിക്കാശേരി കമ്പോളം
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]