
തൊടുപുഴ ∙ കനത്ത മഴയെത്തുടർന്ന് മുനിസിപ്പൽ പാർക്ക് താൽക്കാലികമായി അടച്ചിട്ട് 2 മാസം പിന്നിടുന്നു. ശക്തമായ മഴയും കാറ്റും സാധ്യതയുള്ള സാഹചര്യത്തിൽ പാർക്കിനുള്ളിലെ അപകടകരമായ രീതിയിൽ നിന്നിരുന്ന മരങ്ങൾ മുറിച്ചു നീക്കിയതിനു ശേഷം തുറക്കുമെന്നാണ് അടച്ചപ്പോൾ ചെയർമാൻ പറഞ്ഞിരുന്നത്.
എന്നാൽ മരം മുറിച്ചു കഴിഞ്ഞിട്ടും പാർക്ക് ഇപ്പോഴും അടഞ്ഞുതന്നെ.
അതേസമയം അപകടകരമായ ഒരു മരം കൂടി മുറിക്കാനുള്ളതു കൊണ്ടാണ് പാർക്ക് തുറക്കാത്തതെന്നും അതുകൂടി മുറിച്ചു നീക്കി അടുത്ത ആഴ്ച തുറക്കുമെന്ന് ചെയർമാൻ കെ.ദീപക് പറഞ്ഞു. പക്ഷേ പാർക്ക് തുറന്നാലും കുട്ടികൾക്ക് യാതൊരു പ്രയോജനമില്ലാത്ത അവസ്ഥയാണ്.
കുട്ടികൾക്ക് സുരക്ഷിതമായ കളിക്കാനുള്ള ഒരു റൈഡ് പോലും ഇവിടെയില്ല. ഒടിഞ്ഞു വീഴാറായ ഊഞ്ഞാലും തുരുമ്പെടുത്ത റൈഡുകളിലും ഇരുന്നാണ് കുട്ടികൾ കളിക്കുന്നത്.
സന്ദർശകർക്ക് ഇരിക്കാൻ പോലും ഇടമില്ല.
നവീകരണത്തിന്റെ ഭാഗമായി എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായതായി അധികൃതർ പറയുകയല്ലാതെ തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പാർക്കിന്റെ സംരക്ഷണത്തിനും അറ്റകുറ്റപ്പണികൾക്കുമായി പത്തു വയസ്സിനു മുകളിലുള്ളവരിൽ നിന്ന് 10 രൂപ പാസ് ഈടാക്കാറുണ്ടെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ നടക്കുന്നില്ല എന്നതാണു വാസ്തവം.
കളിയുപകരണങ്ങളെങ്കിലും പുതിയതു സ്ഥാപിച്ച് കുട്ടികൾക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]