
മൂന്നാർ ∙ പ്രളയത്തിൽ തകർന്ന കോളജിലേക്ക് വാങ്ങിയ ലക്ഷങ്ങൾ വിലമതിക്കുന്ന ഫർണിച്ചർ സംരക്ഷണമില്ലാതെ കിടന്നു നശിക്കുന്നു. അടച്ചുറപ്പില്ലാത്ത കെട്ടിടത്തിൽ കൂട്ടിയിട്ടിരിക്കുന്ന ഫർണിച്ചർ ഭൂരിഭാഗവും മോഷണം പോയി.2018 ഓഗസ്റ്റ് 16 നുണ്ടായ ഉരുൾപൊട്ടലിലാണ് ദേവികുളം റോഡിൽ പ്രവർത്തിച്ചിരുന്ന സർക്കാർ കോളജ് തകർന്നത്.
പ്രധാന കെട്ടിടങ്ങളെല്ലാം തകർന്നെങ്കിലും അധ്യാപകർക്ക് താമസിക്കുന്നതിനും ലൈബ്രറി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കുമായി നിർമിച്ച കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നില്ല.
ദുരന്തത്തിൽ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിന്നു കേടുപാടുകൾ സംഭവിക്കാത്തതും ലൈബ്രറിയിലേക്ക് പുതുതായി വാങ്ങിയതുമുൾപ്പെടെ ലക്ഷങ്ങളുടെ ഫർണിച്ചറാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. കേടുപാടുകൾ സംഭവിക്കാത്ത കെട്ടിടങ്ങളിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
എന്നാൽ കെട്ടിടത്തിന്റെ വാതിലുകളുടെ പൂട്ടുകൾ തകർത്ത ശേഷമാണ് സാമൂഹികവിരുദ്ധർ വിലപിടിപ്പുള്ള ഉപകരണങ്ങൾ കടത്തിക്കൊണ്ടു പോയത്. ശേഷിക്കുന്ന ഫർണിച്ചറുകളാണ് ഇവിടെ കിടന്ന് നശിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]