
കുമളി ∙ അമരാവതി ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിൽ നിർമാണം പൂർത്തീകരിച്ച് മാസങ്ങൾക്കുള്ളിൽ തകർന്നു വീണു. മതിലിനോട് ചേർന്ന് നിന്നിരുന്ന മരം കടപുഴകി വീണു.
സ്കൂൾ വിട്ട് വിദ്യാർഥികൾ കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം.വിദ്യാർഥികൾ മാത്രമല്ല ഒട്ടകത്തലമേട് ഭാഗത്തേക്കുള്ള ഒട്ടേറെ ആളുകളും ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. അപകട
സമയത്ത് ആരും ഈ ഭാഗത്ത് ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഒന്നാം മൈൽ – ഒട്ടകത്തലമേട് റോഡരികിൽ ഏതാനും മാസങ്ങൾക്ക് മുൻപ് നിർമിച്ച സംരക്ഷണഭിത്തിയാണ് തകർന്നത്.
ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മതിലാണിത്.
നിർമാണഘട്ടത്തിൽ തന്നെ നാട്ടുകാർ ആശങ്ക അറിയിച്ചിരുന്നു. മരങ്ങളുടെ ചുവട്ടിലെ മണ്ണ് നീക്കം ചെയ്ത ശേഷം വെറുതേ കല്ല് അടുക്കി അതിന് മുകളിലാണ് മതിൽ നിർമിച്ചത്.
മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തപ്പോൾ മരത്തിന്റെ വേരുകൾ നശിച്ചിരുന്നു. ഇത് കണ്ടതോടെയാണ് ഈ മരം നിലനിർത്തി നടത്തുന്ന നിർമാണം അപകടമാകുമെന്ന ആശങ്ക നാട്ടുകാർ പങ്കുവച്ചത്.
സംഭവത്തിൽ അധികൃതർ പ്രതികരിച്ചിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]