
തൊടുപുഴ ∙ ജില്ലയിൽ ഇടവിട്ട് കനത്ത മഴ തുടരുന്നു. യെലോ അലർട്ട് നിലനിന്നിരുന്ന ഇന്നലെ തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ കാര്യമായ ഇടവേളയില്ലാതെ മഴ തുടർന്നു.
ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും മഴ ശക്തമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് യെലോ അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് ശരാശരി 47.68 മില്ലിമീറ്റർ മഴയാണ്. കാര്യമായ കെടുതികൾ വൈകിട്ടുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ശക്തമായ മഴയെത്തുടർന്ന് നദികളിലെയും തോടുകളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നീരൊഴുക്ക് കൂടിയതോടെ ഡാമുകളിലെ ജലനിരപ്പും ഉയരുകയാണ്.
മഴക്കണക്ക്
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴയുടെ അളവ് താലൂക്ക് തിരിച്ച് (മില്ലിമീറ്ററിൽ)
പീരുമേട്–86.2
ദേവികുളം–63.2
തൊടുപുഴ–28
ഇടുക്കി–41.8
ഉടുമ്പൻചോല–19.2
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]