
രാജകുമാരി∙ മോട്ടർ വാഹന വകുപ്പിന്റെ കടുംപിടിത്തം മൂലം 5 പഞ്ചായത്തിലുള്ളവർക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥ.
ബൈസൺവാലി, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി പഞ്ചായത്തുകളിലുള്ളവർക്കാണ് ഡ്രൈവിങ് ടെസ്റ്റിനായി മുണ്ടിയെരുമ വരെ പോകേണ്ടി വരുന്നത്. മുൻപ് ആഴ്ചയിലാെരിക്കൽ രാജകുമാരി കുരുവിളാസിറ്റിയിലെ പഞ്ചായത്ത് മൈതാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നതാണ്.
പിന്നീട് ഉടുമ്പൻചോല സബ് ആർടിഒ ഓഫിസ് ആരംഭിച്ചതോടെ ടെസ്റ്റ് നെടുങ്കണ്ടത്ത് മാത്രമായി. ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്ന നെടുങ്കണ്ടം പഞ്ചായത്ത് ഗ്രൗണ്ട് സിന്തറ്റിക് സ്റ്റേഡിയമായി വികസിപ്പിച്ചതോടെയാണ് 2022ൽ ടെസ്റ്റ് മുണ്ടിയെരുമയിലെ ഗ്രൗണ്ടിലേക്ക് മാറ്റിയത്.
പരിമിതമായി സൗകര്യങ്ങളാണ് ഇവിടെയുള്ളത്. എന്നാൽ എല്ലാ സൗകര്യങ്ങളുമുള്ള കുരുവിളാസിറ്റിയിലെ ഗ്രൗണ്ട് ടെസ്റ്റിനു വിട്ടു നൽകാൻ തയാറാണെന്ന് പഞ്ചായത്ത് രേഖാമൂലം അറിയിച്ചിട്ടും മോട്ടർ വാഹന വകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
മാസങ്ങൾക്ക് മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ കുരുവിളാസിറ്റിയിലെ ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നു.
എന്നാൽ പിന്നീട് നെടുങ്കണ്ടം മേഖലയിലെ ചില ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സ്വാധീനത്തിന് വഴങ്ങി കുരുവിളാസിറ്റിയിൽ ടെസ്റ്റ് നടത്താനുള്ള നീക്കം ഉപേക്ഷിച്ചു. ഇപ്പോഴും ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റ് കുരുവിളാസിറ്റിയിലെ ഗ്രൗണ്ടിലാണ് നടത്തുന്നത്.
ആഴ്ചയിൽ 4 ദിവസമാണ് മുണ്ടിയെരുമയിലെ ചെറിയ ഗ്രൗണ്ടിൽ കാറുൾപ്പെടെയുള്ള ലൈറ്റ് വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്.
പഴയപോലെ ആഴ്ചയിൽ ഒരു ദിവസം കുരുവിളാസിറ്റിയിലെ ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാൽ ഇൗ മേഖലയിലുള്ളവർക്ക് ഗുണകരമാകും. ഇങ്ങനെ 2 സ്ഥലത്തായി ടെസ്റ്റ് നടത്തുന്നതിന് നിയമ തടസ്സമില്ലെന്നാണ് വിവരം.
നിലവിൽ ദേവികുളം താലൂക്കിൽ 2 സ്ഥലത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]