
കട്ടപ്പന ∙ പുളിയൻമല ശിവലിംഗ പളിയക്കുടി മേഖലയിൽ ജനങ്ങളെ വലച്ച കരിങ്കുരങ്ങ് ഒടുവിൽ കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് കരിങ്കുരങ്ങ് കുടുങ്ങിയത്.
ജനവാസ മേഖലയിലെത്തിയ കരിങ്കുരങ്ങ് വനത്തിലേക്ക് മടങ്ങാതെ പ്രദേശത്ത് തമ്പടിച്ച് ഒന്നരമാസമായി ആളുകളെ ഉപദ്രവിക്കുകയായിരുന്നു. കുരങ്ങിന്റെ ആക്രമണത്തിൽ വിദ്യാർഥികൾ അടക്കം മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
സ്ത്രീകൾക്കും കുട്ടികൾക്കും വഴിനടക്കാൻ കഴിയാതെ വന്നതോടെ വനം വകുപ്പിൽ വിവരമറിയിച്ചു.
വനപാലകരെത്തി കൂട് സ്ഥാപിച്ചെങ്കിലും അതിൽ കയറാതെ കരിങ്കുരങ്ങ് കറങ്ങിനടക്കുകയായിരുന്നു. കൂടിനുള്ളിൽ പഴം വച്ച് ആകർഷിക്കാനാണ് ശ്രമിച്ചത്.
അത് വിഫലമായതോടെ മയക്കു വെടിവച്ച് പിടികൂടാൻ നീക്കം ആരംഭിച്ചിരുന്നു. അതിനിടെ കൂടിനുള്ളിൽ ബോണ്ട
വച്ചതോടെയാണ് അതിൽ ആകൃഷ്ടനായി കുരങ്ങ് കെണിയിൽ കുടുങ്ങിയത്. കരിങ്കുരങ്ങിനെ തേക്കടിയിലേക്ക് കൊണ്ടുപോയി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]