
രാജമലയിൽ വിനോദ സഞ്ചാരികളുടെ വൻതിരക്ക്
മൂന്നാർ ∙ കനത്ത മഴയെ അവഗണിച്ചും രാജമലയിൽ വിനോദ സഞ്ചാരികളുടെ വൻതിരക്ക്. വിദേശികളടക്കമുള്ള സഞ്ചാരികളാണ് കനത്ത മൂടൽമഞ്ഞും തണുത്ത കാറ്റും ശക്തമായ മഴയും അവഗണിച്ച് വരയാടുകളെ കാണുന്നതിനായി രാജമലയിലെത്തുന്നത്.
മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ അറബ് നാടുകളിൽ നിന്നുള്ള സന്ദർശകരും എത്തുന്നുണ്ട്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് സന്ദർശകരിലധികവും.
കനത്ത മഴയെ തുടർന്ന് രണ്ടാഴ്ച മുൻപ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ല ഭരണകൂടം നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് സന്ദർശകരുടെ വരവ് നിലച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ നീങ്ങിയതോടെ മൺസൂൺ ടൂറിസം ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് ഇപ്പോൾ എത്തുന്നത്. കനത്ത മഴയത്തും സഞ്ചാരികൾക്ക് കാണാനായി ഒട്ടേറെ വരയാടുകളാണ് സന്ദർശക സോണിൽ ദിവസവുമെത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]