
ഇടുക്കി ജില്ലയിൽ ഇന്ന് (24-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കട്ടപ്പന കമ്പോളം
കട്ടപ്പന കമ്പോളം
ഏലം: 2000-2175
കുരുമുളക്: 665
കാപ്പിക്കുരു(റോബസ്റ്റ): 237
കാപ്പി പരിപ്പ്(റോബസ്റ്റ): 420
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 210
ചുക്ക്: 220
ഗ്രാമ്പൂ: 750
ജാതിക്ക: 300
ജാതിപത്രി: 1300-2000
∙ അടിമാലി കമ്പോളം
കൊക്കോ : 100
കൊക്കോ ഉണക്ക : 330
∙ മുരിക്കാശേരികമ്പോളം
കൊക്കോ: 130കൊക്കോ (ഉണക്ക): 380
ജോലി ഒഴിവ്
രാജകുമാരി∙ രാജകുമാരി എൻഎസ്എസ് കോളജിൽ കാെമേഴ്സ്, ഇംഗ്ലിഷ്, മലയാളം, ഇലക്ട്രോണിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 26ന് 10ന് കോളജ് ഓഫിസിൽ നടക്കും. സ്റ്റാറ്റിസ്റ്റിക്സ്, കണക്ക് വിഭാഗങ്ങളിലെ അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 27ന് 10നും നടക്കും. പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. 9447608163, 9847905404.
രാജാക്കാട്∙ എൻആർ സിറ്റി, എസ്എൻവിഎച്ച്എസ്എസിൽ ഒഴിവുള്ള മലയാളം (സ്ഥിര നിയമനം), നാച്വറൽ സയൻസ്, കണക്ക്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ എച്ച്എസ്ടി അധ്യാപക തസ്തികകളിലും നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 27ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
അടിമാലി ∙ കുഞ്ചിത്തണ്ണി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ ഹിന്ദി അധ്യാപക താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 28ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
ശുദ്ധജലം മുടങ്ങും
കുമളി ∙ വാട്ടർ അതോറിറ്റി കുമളി സെക്ഷനു കീഴിൽ പമ്പിങ് ലൈനിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ കൊല്ലംപട്ടട, മുരിക്കടി, ചോറ്റുപാറ, മേനോൻമേട്, സെന്റ് തോമസ് കോളനി, കുരിശുമല, രണ്ടാം മൈൽ, എകെജി പടി എന്നീ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും.