
ഇടുക്കി ജില്ലയിൽ ഇന്ന് (24-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഹനഗതാഗതം നിരോധിച്ചു
തൊടുപുഴ ∙ രാമമംഗലം – തൊടുപുഴ റോഡിൽനിന്നു കോഓപ്പറേറ്റീവ് കോളജിലേക്ക് തിരിയുന്ന ഭാഗത്ത് അഴുക്കുചാൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ മേയ് 23 വരെ ഒരു മാസത്തേക്ക് കോളജ് റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. തൊടുപുഴ ഭാഗത്തു നിന്നു വരുന്നവർ ഇറുക്കുംപുഴ ബൈപാസിൽ നിന്നു ചുങ്കം– മുണ്ടക്കല്ല് റോഡ് വഴിയും മണക്കാട് ഭാഗത്തുനിന്ന് വരുന്നവർ ചുങ്കം– മുണ്ടക്കല്ല് റോഡ് വഴിയും കോളജ് ഭാഗത്തേക്കു പോകണം.
സൗജന്യ വർക്ക് ഷോപ്പ്
തൊടുപുഴ ∙ കോഡ് റോബോയുടെയും മോറിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്വത്തിൽ 26ന് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപമുള്ള യാക്കോബായ ചർച്ച് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന മോറിയ ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ വർക്ക് ഷോപ്പ് നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന വർക്ക് ഷോപ്പിൽ 8 വയസ്സ് മുതലുള്ള കുട്ടികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം. ഫോൺ: 9388822236.
കട്ടപ്പന കമ്പോളം
ഏലം: 2350-2550
കുരുമുളക്: 710
കാപ്പിക്കുരു(റോബസ്റ്റ): 267
കാപ്പി പരിപ്പ്(റോബസ്റ്റ): 445
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 220
ചുക്ക്: 240
ഗ്രാമ്പൂ: 760
ജാതിക്ക: 330
ജാതിപത്രി: 1650-2350