നെടുങ്കണ്ടം ∙ വിശുദ്ധർ ദൈവത്തിങ്കലേക്ക് വഴികാട്ടുന്ന വിളക്കുകളാണെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. പോളണ്ടിൽ നിന്നു കൊണ്ടുവന്ന വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെയും വി.മരിയ ഫൗസ്റ്റിനായുടെയും തിരുശേഷിപ്പുകൾ നെടുങ്കണ്ടം കരുണ ഡിവൈൻ മേഴ്സി സെന്ററിൽ പ്രതിഷ്ഠിച്ചശേഷം സന്ദേശം നൽകുകയായിരുന്നു മാർ ജോൺ നെല്ലിക്കുന്നേൽ.
പോളണ്ടിൽ നിന്നും കൊണ്ടുവന്ന തിരുശേഷിപ്പുകൾ കരിമ്പനിലെ ബിഷപ് ഹൗസിൽ നിന്നും വാഹന റാലിയോടെയാണ് നെടുങ്കണ്ടത്ത് എത്തിച്ചത്. ഇടുക്കി, കട്ടപ്പന, ഇരട്ടയാർ, തോപ്രാംകുടി, മുരിക്കാശേരി, പെരിഞ്ചാംകുട്ടി, ബഥേൽ, മഞ്ഞപ്പാറ, പച്ചടി, നെടുങ്കണ്ടം എന്നിവിടങ്ങളിലൂടെ പ്രയാണം നടത്തിയ ശേഷമാണ് തിരുശേഷിപ്പുകൾ കരുണ ഡിവൈൻ മേഴ്സി സെന്ററിൽ എത്തിച്ചത്.
തുടർന്ന് നടന്ന കുർബാനയ്ക്ക് മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു.
രൂപത പ്രൊക്യുറേറ്റർ ഫാ. ജോസഫ് തച്ചുകുന്നേൽ, രൂപത എജ്യുക്കേഷൻ സെക്രട്ടറി ഫാ.ജോർജ് തകിടിയേൽ, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് പ്രീസ്റ്റ് ഫാ.
തോമസ് വട്ടമല, കരുണ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജയിംസ് മാക്കിയിൽ, ഫാ.
വിജേഷ് ജോസഫ് മുള്ളൂർ, ഫാ. തോമസ് വലിയമംഗലം, ഫാ.
ജോജോ, ഫാ. ജെറിൻ, ഫാ.
ബെസ്റ്റോ, ഫാ. വിനോദ് കാനാട്ട് തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഹൈറേഞ്ചിലെ വിവിധ മേഖലകളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

