വണ്ണപ്പുറം∙ തൊമ്മൻകുത്ത് റോഡിൽ നടയ്ക്കൽ ബസ് സ്റ്റോപ്പിനു സമീപം അപകടാവസ്ഥയിലായിരുന്ന കലുങ്ക് പൊളിച്ചുപണിയാനുള്ള പണികൾ ആരംഭിച്ചു. 41 വർഷം മുൻപ് പണിത കലുങ്കാണിത്.
കലുങ്കിന്റെ അപകടാവസ്ഥയെ കുറിച്ച് മനോരമ വാർത്ത നൽകിയതിനെ തുടർന്നാണ് സ്പെഷൽ റിപ്പയറിൽപെടുത്തി 25 ലക്ഷം രൂപ അനുവദിച്ചത്.
കലുങ്കിന്റെ പകുതി ഭാഗം പൊളിച്ചു വാഹനങ്ങൾ കടന്നുപോകാവുന്ന വിധത്തിൽ ആകുകയും ചെയ്തു. കലുങ്കിന്റെ പകുതിയുള്ള കോൺക്രീറ്റ് ഭാഗം പൂർത്തിയായ ശേഷം വാഹനങ്ങൾ പോകാറാകുമ്പോൾ ബാക്കി ഭാഗവും പൊളിച്ച് കോൺക്രീറ്റ് പൂർത്തിയാക്കുകയും ചെയ്യുമെന്ന് അസി.
എൻജിനീയർ പറഞ്ഞു.
കലുങ്കിന്റെ അടിഭാഗം മെറ്റലും കമ്പിയും സിമന്റും അടർന്ന നിലയിലായിരുന്നു. മേഖലയിൽ വഴിവിളക്ക് ഇല്ലാത്തതും അപകടം വർധിപ്പിക്കാൻ സാധ്യത ഏറെയാണ്. തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡ് കൂടിയാണിത്.
നൂറു കണക്കിനു വാഹനങ്ങളും സ്കൂൾ ബസുകളും പോകുന്ന റോഡ് കൂടിയാണിത്. അടിയന്തരമായി എത്രയും പെട്ടെന്ന് കലുങ്കിന്റെ പണി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

