അടിമാലി∙ താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ചു കിടക്കുന്ന ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം 26ന് നടക്കും. വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ എ.രാജ എംഎൽഎ അധ്യക്ഷത വഹിക്കും. കാത്ത് ലാബ്– സിസിയു യൂണിറ്റിനു വേണ്ടി നിർമിച്ച കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ് ഒപി ബ്ലോക്കിനു വേണ്ടി കൺസൽറ്റിങ് മുറികൾ സജ്ജമാക്കിയിട്ടുള്ളത്. 10 കോടിയിലേറെ രൂപ മുടക്കി 6 മാസം മുൻപ് ബഹുനില കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കിയെങ്കിലും ഉദ്ഘാടനം നീളുകയായിരുന്നു.
ഇപ്പോൾ അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിച്ചു വരുന്ന ഒപി വിഭാഗത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാത്ത് ലാബ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനാണ് ഒന്നും, രണ്ടും നിലകളിലായി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. അടിനിലയിൽ കാത്ത് ലാബ്– സിസിയു യൂണിറ്റ്, എക്സ്റേ വിഭാഗം എന്നിവയ്ക്കുള്ള സൗകര്യമാണുള്ളത്.
ഇതിൽ എക്സറേ വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു. ഒന്നാം നിലയിൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, രണ്ടാം നിലയിൽ പീഡിയാട്രിക്സ്, ഒഫ്ത്താൽമോളജി, ഡെന്റൽ, ഇഎൻടി, ജനറൽ ഒപി, ഫീവർ ക്ലിനിക് എന്നിവയ്ക്കുള്ള മുറികളാണ് സജ്ജമാക്കിയിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

