കട്ടപ്പന കമ്പോളം
ഏലം: 2350-2450
കുരുമുളക്: 678
കാപ്പിക്കുരു(റോബസ്റ്റ): 215
കാപ്പി പരിപ്പ്(റോബസ്റ്റ): 410
കൊട്ടപ്പാക്ക്: 250
മഞ്ഞൾ: 250
ചുക്ക്: 270
ഗ്രാമ്പൂ: 850
ജാതിക്ക: 325
ജാതിപത്രി: 1500-2000
കൊക്കോ വില അടിമാലി
കൊക്കോ: 90
കൊക്കോ ഉണക്ക: 375
മുരിക്കാശേരി:
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
കേക്ക് ആൻഡ് ജൂസ് നിർമാണ പരിശീലനം
ചെറുതോണി ∙ കേന്ദ്ര ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം കട്ടപ്പന ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന 6 ദിവസത്തെ സൗജന്യ കേക്ക് ആൻഡ് ജൂസ് നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 6 ദിവസമാണ് പരിശീലന കാലാവധി.
സമയം രാവിലെ 10 മുതൽ 4 വരെ. പരിശീലനം സൗജന്യമാണ്.
18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ്, എസ്എസ്എൽസി ബുക്ക് എന്നിവയുടെ പകർപ്പുകൾ കൊണ്ടുവരണം. താൽപര്യമുള്ളവർ 25ന് 10.30ന് കട്ടപ്പന ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഓഫിസിൽ എത്തിച്ചേരണം.
7306890145, 7025223713.
ജോലി ഒഴിവ്
നെടുങ്കണ്ടം∙ കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിൽ ഒഴിവുള്ള എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യരായവർ ഒക്ടോബർ 15ന് 11ന് ഹാജരാകണം.
സീറ്റൊഴിവ്
തൊടുപുഴ ∙ കരുണാപുരം ഗവ. ഐടിഐയിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ സീറ്റൊഴിവുണ്ട്.
ഈ മാസം 30വരെ പ്രവേശനം ലഭിക്കും. ജനറൽ, എസ്സി, എസ്ടി വിഭാഗത്തിലും പെൺകുട്ടികൾക്കായി സംവരണം ചെയ്ത വിഭാഗത്തിലും ഒഴിവുണ്ട്.
താൽപര്യമുള്ളവർ എസ്എസ്എൽസി, പ്ലസ് ടു, ടിസി, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 30നകം ഐടിഐയിൽ ഹാജരാകണം. ഉയർന്ന പ്രായപരിധി ഇല്ല.
04868 291050, 9495642137. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]