
മറയൂർ∙ മറയൂർ – കാന്തല്ലൂർ മേഖലയിൽ മുഖ്യാകർഷണമായ ജീപ്പ് സവാരിയുടെ അമിതവേഗം അപകടത്തിനു കാരണമാകുന്നു. വേഗം നിയന്ത്രിച്ചില്ലെങ്കിൽ അപകടം ഇനിയും കൂടുമെന്ന് നാട്ടുകാർ.
ഇന്നലെ മറയൂർ ഹൈസ്കൂളിന് സമീപം മത്സരയോട്ടത്തിനിടെ ഒരു ജീപ്പ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു. താഴ്ചയിലേക്ക് മറിയാതിരുന്നതിനാൽ വിനോദസഞ്ചാരികൾ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കീഴാന്തൂർ പോയിന്റിൽ ജീപ്പ് നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞിരുന്നു.
സമീപകാലത്ത് സവാരി ജീപ്പ് അപകടങ്ങൾ ഒട്ടേറെയുണ്ടായി. പ്രദേശത്ത് മുന്നൂറിലേറെ സവാരി ജീപ്പുകളാണുള്ളത്.
ഒട്ടേറെ ഡ്രൈവർമാർ സുരക്ഷിതമായി വാഹനമോടിച്ച് ഇതിലൂടെ വരുമാനം കണ്ടെത്തി ഉപജീവനം നടത്തുമ്പോൾ ചിലർ അശ്രദ്ധയും അമിതവേഗവും കൊണ്ട് അപകടം ക്ഷണിച്ചു വരുത്തുകയാണ്. അപകടകരമായ സവാരിയോട് പ്രദേശവാസികൾക്ക് ശക്തമായ എതിർപ്പാണുള്ളത്.
ദിനംപ്രതി വിനോദസഞ്ചാരികളുടെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ ഇവിടെ കച്ചവടസ്ഥാപനങ്ങൾ, റിസോർട്ടുകൾ, ഹോംസ്റ്റേ, ജീപ്പ്, ഹോട്ടൽ ഉൾപ്പെടെ എല്ലാവർക്കും വരുമാനമാർഗമുണ്ടാകും. ജീപ്പ് സവാരി സുരക്ഷിതമല്ലാതെ വന്നാൽ ആളുകൾ എത്തുന്നത് കുറയും.
ഇത് കണക്കിലെടുത്ത് അപകട സാധ്യതകൾ ഒഴിവാക്കി വിനോദസഞ്ചാരികൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
മരണക്കളി കുട്ടികൾ നടക്കുന്ന വഴിയിൽ
മറയൂർ ഗവ.
ഹൈസ്കൂളിന് സമീപം സ്കൂൾ കുട്ടികൾ കാൽനടയാത്ര ചെയ്യുകയും ബസ് കാത്തുനിൽക്കുകയും ചെയ്യുന്ന വഴിയിലാണ് ജീപ്പ് ഡ്രൈവർമാരുടെ അഭ്യാസം. ഒട്ടേറെ അപകടവളവുകളും ഇവിടെയുണ്ട്.
ജീപ്പുകൾ അമിതവേഗത്തിൽ പോകുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മറയൂർ പഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ, എംഎൽഎ തുടങ്ങിയവർക്ക് സ്കൂൾ അധികൃതർ പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]