
ഇന്ന്
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
അപേക്ഷ സമർപ്പിക്കണം
മറയൂർ ∙ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് 46 വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെടുന്ന കർഷകർക്ക് സംസ്ഥാന തലത്തിൽ അംഗീകാരം ലഭിക്കുന്നതിന് കാന്തല്ലൂർ കൃഷിഭവനിൽ അപേക്ഷ 23 വൈകിട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
സ്കൂൾ ഡ്രൈവർ ഒഴിവ്
വാഴത്തോപ്പ് ∙ ഗവ എൽപി സ്കൂൾ ഡ്രൈവറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള യോഗ്യരായവർ 25 ന് രാവിലെ 11ന് ആവശ്യമായ രേഖകൾ സഹിതം സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോൺ : 9495880082.
ഇന്റർവ്യൂ ഇന്ന്
മണക്കാട്∙ പഞ്ചായത്തിന്റെ വാർഷിക പദ്ധതിപ്രകാരം നടപ്പിലാക്കുന്ന, പ്രൈമറി സ്കൂൾ കുട്ടികൾക്കുള്ള കായികക്ഷമതാ പരിശീലന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഫിറ്റ്നസ് ട്രെയ്നിങ് നൽകാൻ പരിശീലകരെ തിരഞ്ഞെടുക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഇന്ന് 2ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഫോൺ : 9447589702
കട്ടപ്പന കമ്പോളം
ഏലം: 2450-2650
കുരുമുളക്: 655
കാപ്പിക്കുരു(റോബസ്റ്റ): 195
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 200
മഞ്ഞൾ: 230
ചുക്ക്: 250
ഗ്രാമ്പൂ: 775
ജാതിക്ക: 280
ജാതിപത്രി: 1450-1850
∙ അടിമാലി കമ്പോളം
കൊക്കോ : 90
കൊക്കോ ഉണക്ക : 350
∙ മുരിക്കാശേരി കമ്പോളം
കൊക്കോ – 150
കൊക്കോ (ഉണക്ക) – 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]