
മൂന്നാർ ∙ മലനിരകൾ കീഴടക്കുന്ന യുവാക്കൾ ഹിമാലയത്തിലെ 6081 മീറ്റർ ഉയരമുള്ള മൗണ്ട് ഷിൻ കുൻ ഈസ്റ്റ് കൊടുമുടി കീഴടക്കി. മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് ട്രെക്കിങ്, മലകയറ്റം തുടങ്ങിയ സാഹസിക പരിപാടികൾ സംഘടിപ്പിക്കുന്ന മൂന്നാർ അഡ്വഞ്ചേഴ്സ് ഗ്രൂപ്പിൽപെട്ട
ഇക്കാനഗർ സ്വദേശി ഏബ്രഹാം സെൽവിൻ (31), ന്യൂനഗർ സ്വദേശി പ്രിൻസ് ജേക്കബ് (29) എന്നിവരാണ് ഗ്രേറ്റർ ഹിമാലയൻ റേഞ്ചിലുള്ള കൊടുമുടി കീഴടക്കിയത്.
ഒരു മാസത്തെ പരിശീലനത്തിനു ശേഷമാണ് 60 അംഗ സംഘം യാത്ര പുറപ്പെട്ടത്.18 പേർക്കു മാത്രമാണു കൊടുമുടിയുടെ മുകളിലെത്താൻ കഴിഞ്ഞത്. 5 ദിവസമെടുത്താണ് കൊടുമുടി കീഴടക്കിയത്.
ഹിമാചൽ പ്രദേശിലെ ലാഹൂൽ എന്ന സ്ഥലത്തെ സ്പിതിവാലിയിലെ റമ്ജ എന്ന സ്ഥലത്തു നിന്നാണ് സംഘം യാത്രതിരിച്ചത്. അഞ്ച് ദിവസം മുൻപാരംഭിച്ച യാത്രയ്ക്കൊടുവിൽ ഞായറാഴ്ച വൈകിട്ട് 6.30നാണ് സംഘം കൊടുമുടിയുടെ മുകളിലെത്തി.
ഇന്ത്യൻ മൗണ്ടനീയറിങ് ഫെഡറേഷന്റെ രക്ഷാ സംഘവും ഇവരെ അനുഗമിച്ചിരുന്നു.
ചെങ്കുത്തായ മഞ്ഞുപാളികളിൽ പല ഭാഗങ്ങളും ഉപകരണങ്ങളുടെ സഹായത്താലാണു കയറിയതെന്ന് ഇരുവരും പറഞ്ഞു.
അടുത്തത് എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള തയാറെടുപ്പിലാണ് ഇരുവരും. വർഷങ്ങൾക്കു മുൻപ് മൂന്നാറിൽ നിന്നുള്ള നാലംഗ സംഘം ഹിമാലയം മലനിരകളിലെ ആറായിരം മീറ്റർ ഉയരമുള്ള സി.ബി-14 കൊടുമുടി കീഴടക്കിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]