
ലഹരി വിരുദ്ധ ക്യാംപെയ്ൻ ജില്ലാതല ഉദ്ഘാടനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുങ്കണ്ടം∙ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാംപെയ്ൻ – കിക്ക് ഡ്രഗ് സേ യെസ് ടു സ്പോർട്സ്- ജില്ലാ തല ഉദ്ഘാടനം നെടുങ്കണ്ടത്ത് നടന്നു. ലഹരി വിരുദ്ധ യാത്രയുടെ ഭാഗമായി രാവിലെ രാമക്കൽമേട്ടിൽ നിന്നാരംഭിച്ച മാരത്തൺ എ.രാജ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. 250 ലേറെ കായിക താരങ്ങൾ പങ്കെടുത്തു. മാരത്തണിൽ വിജയികളായവർക്ക് കായിക മന്ത്രി കാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു.
മാരത്തൺ ഓട്ടം പൂർത്തിയാക്കിയവർക്ക് കായികാധ്യാപകൻ ദ്രോണാചാര്യ കെ.പി തോമസിന്റെ നേതൃത്വത്തിൽ മെഡലുകളും വിതരണം ചെയ്തു. തുടർന്ന് നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ നിന്നും കിഴക്കേ കവലയിലേക്കുള്ള വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് എം.എം.മണി എംഎൽഎ നിർവഹിച്ചു. കായിക മന്ത്രി അബ്ദുറഹ്മാനോടൊപ്പം ജനപ്രതിനിധികളും കായിക താരങ്ങളും എൻസിസി, എസ്പിസി കേഡറ്റുകളും, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങളും വിദ്യാർഥികളും വാക്കത്തണിൽ പങ്കെടുത്തു.
നെടുങ്കണ്ടം കിഴക്കേക്കവലയിൽ നടന്ന പൊതുസമ്മേളനം എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറനാക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നെടുങ്കണ്ടം ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അമിൻ അൽ ഹസനി ലഹരി വിരുദ്ധ സന്ദേശം നൽകി. എംഎൽഎമാരായ വാഴൂർ സോമൻ, എ.രാജ, ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രസാദ്, എഡിഎം ഷൈജു പി.ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻദാസ്, എസ്എൻഡിപി യോഗം നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ആർ.മണികണ്ഠൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പയ്യമ്പിള്ളി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സാജൻ കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ കായിക മന്ത്രിയെ ചടങ്ങിൽ ആദരിച്ചു. അർജുന അവാർഡ് ജേതാവ് ഒളിംപ്യൻ കെ.എം.ബിനു, കായികാധ്യാപകൻ ദ്രോണാചാര്യ കെ.പി തോമസ് എന്നിവർക്ക് മന്ത്രി ഫലകം സമ്മാനിച്ചു. കായിക താരങ്ങൾക്കും മന്ത്രി ഫലകം നൽകി. കായിക വകുപ്പിന്റെ നേതൃത്വത്തിൽ കളിക്കളം വീണ്ടെടുക്കലിന്റെ ഭാഗമായി നിർമാണം നടക്കുന്ന നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം, എഴുകുംവയൽ മിനി കളിക്കളം, കാൽവരി മൗണ്ട് ഹൈസ്കൂൾ, ഇടുക്കി ഐഡിഎ ഗ്രൗണ്ട് എന്നിവിടങ്ങളിലും മന്ത്രി സന്ദർശനം നടത്തി.