വണ്ണപ്പുറം ∙ 4 വർഷം മുൻപ് ഉരുൾപൊട്ടി വീട് നഷ്ടപ്പെട്ട വയോധികൻ നഷ്ടപരിഹാരം തേടി ഓഫിസുകൾ കയറി ഇറങ്ങിയിട്ടും നടപടിയില്ല.
മുള്ളരിങ്ങാട് മുന്നൂറ്റി പനച്ചിക്കൽ നാരായണനാണ് (85) വണ്ണപ്പുറം വില്ലേജ് ഓഫിസിൽ കയറിയിറങ്ങുന്നത്. ഫണ്ട് അനുവദിച്ചെന്ന് പറയാൻ തുടങ്ങിയിട്ട് 4 മാസം പിന്നിട്ടിട്ടും കിട്ടിയില്ല.
മുള്ളരിങ്ങാട് ഊറ്റുക്കണ്ണി കോളനിയിൽ 2 വർഷമായി വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം.
നാരായണന് ശ്വാസം മുട്ട് ഉള്ളതിനാൽ കൂലിപ്പണിക്ക് പോകാനും സാധിക്കുന്നില്ല. ഭാര്യയ്ക്കും സുഖമില്ല.
4 മാസം മുൻപ് വണ്ണപ്പുറം വില്ലേജ് ഓഫിസിൽ ചെന്നപ്പോൾ 4 ലക്ഷം രൂപ അനുവദിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ ഫണ്ട് കിട്ടിയിട്ടില്ലെന്നും തുക കിട്ടാൻ വൈകുമെന്നുമാണ് ഇപ്പോൾ പറയുന്നത്.
2022ൽ ഓഗസ്റ്റ് 6ന് ഉരുൾപൊട്ടലിലാണ് വീടിന്റെ മുൻ ഭാഗത്തെ ഒരു മുറി ഉൾപ്പെടെ ഒലിച്ചുപോയത്.
അന്നു മുതൽ നഷ്ടപരിഹാരം തേടി അലയുകയാണ് നാരായണൻ. ഉരുൾ പൊട്ടി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാൽ നാരായണന് 4 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്. അതും കിട്ടിയിട്ടില്ല.
ഓഫിസുകളിൽ എത്താൻ വണ്ടിക്കൂലി തന്നെ വലിയ തുക ആകുന്നുണ്ട്. നാരായണനും ഭാര്യയ്ക്കും മരുന്നിനും വീട്ടു ചെലവിനുമുള്ള പണം കണ്ടെത്താൻ തന്നെ ബുദ്ധിമുട്ടുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

