രാജകുമാരി∙ ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള വ്യവസ്ഥാ ലംഘനങ്ങളുടെ ക്രമവൽക്കരണത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ ഒരാഴ്ച്ചയ്ക്കു ശേഷം പ്രവർത്തന സജ്ജമാകും. അപേക്ഷ സ്വീകരിക്കുന്നതിനുള്ള തുടർനടപടികൾ – മാർഗരേഖ (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ–എസ്ഒപി) അംഗീകരിച്ച് കഴിഞ്ഞ 16ന് ഉത്തരവായിരുന്നു. ലാൻഡ് റവന്യു കമ്മിഷണറാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്.
1964ലെ ഭൂപതിവ് ചട്ടം ഉൾപ്പെടെ 11 ചട്ടങ്ങൾ ലംഘിച്ചുള്ള നിർമാണങ്ങളാണ് ക്രമവൽക്കരിക്കുക. വീട് നിർമാണത്തിനായി മാത്രം അനുവദിച്ചിട്ടുള്ള പട്ടയ ഭൂമിയിൽ നിർമിച്ചിട്ടുള്ള ഗാർഹിക കെട്ടിടങ്ങൾ ഇൗ ചട്ടപ്രകാരം ക്രമവൽക്കരിക്കേണ്ടതില്ലെന്ന് ഉത്തരവിലുണ്ട്. അപേക്ഷ സമർപ്പണം ഉൾപ്പെടെ എല്ലാ നടപടികളും പൂർണമായും ഓൺലൈനായാണ് പൂർത്തിയാക്കേണ്ടത്.
പട്ടയ ഭൂമിയിൽ പുതിയ നിർമാണങ്ങൾക്കുള്ള അനുമതി നൽകുന്ന രണ്ടാമത്തെ ചട്ടവും തയാറായിക്കാെണ്ടിരിക്കുകയാണെന്ന് റവന്യു അധികൃതർ വ്യക്തമാക്കി.
ക്രമവൽക്കരിച്ച് നൽകുന്ന ചട്ടലംഘനങ്ങൾ
∙ കാർഷിക ആവശ്യത്തിനോ, കാർഷികേതര ആവശ്യത്തിനോ നിർമിച്ച കെട്ടിടങ്ങൾ
∙ ആരാധനാലയമോ, ശ്മശാനമോ ആയി ഉപയോഗിച്ചു വരുന്നവ
∙ സാംസ്കാരിക, വിനോദ, ചാരിറ്റി ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്നവ (റജിസ്ട്രേഡ് സാെസൈറ്റികൾ)
∙ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ കെട്ടിടങ്ങൾ
∙ റജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹിക സംഘടനകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങൾ
∙ പട്ടയ ഫോറത്തിലോ, പതിവ് ചട്ടത്തിലോ ഉള്ള വിലക്ക് ലംഘിച്ച് കൈമാറ്റം ചെയ്തിട്ടുള്ള ഭൂമി
∙ കൃഷിക്കും വീടിനും പതിച്ചു നൽകിയ ഭൂമിയിൽ വാണിജ്യ വ്യവസായ ആവശ്യത്തിന് നിർമിച്ച കെട്ടിടങ്ങൾ (3000 ചതുരശ്ര അടിയോ, അതിനു മുകളിലോ വിസ്തീർണം)
∙ കെട്ടിടങ്ങൾ നിർമിക്കാതെ തന്നെ വിനോദ സഞ്ചാര, വാണിജ്യ–വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവ
∙ 3000 ചതുരശ്ര അടിക്ക് മുകളിൽ തറ വിസ്തീർണമുള്ള സ്വകാര്യ ആശുപത്രി കെട്ടിടങ്ങൾ
∙ ഖനന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതി അല്ലെങ്കിൽ ലൈസൻസ് നേടിയിട്ടുള്ളതോ, അനുമതിയും ലൈസൻസും നേടിയ ശേഷം ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളതോ ആയ പട്ടയഭൂമി.
ഓൺലൈനായി അപേക്ഷ
അപേക്ഷകർ ഓൺലൈൻ മാെഡ്യൂളിൽ പ്രവേശിച്ച് മാെബൈൽ നമ്പർ, ഇ–മെയിൽ വിലാസം എന്നിവ റജിസ്റ്റർ ചെയ്യണം. ഇതിന് ഒടിപി വെരിഫിക്കേഷൻ ആവശ്യമാണ്.
അപേക്ഷകൾ തയാറാക്കി സമർപ്പിക്കുക, അപേക്ഷാ ഫീസ്, ക്രമവൽക്കരണ ഫീസ് എന്നിവ അടയ്ക്കുക, ക്രമവൽക്കരണം അനുവദിച്ചു കാെണ്ടുള്ള ഉത്തരവ് കരസ്ഥമാക്കുക എന്നിവയും ഓൺലൈനായാണ് പൂർത്തിയാക്കേണ്ടത്. അപേക്ഷ സ്വീകരിച്ചുകാെണ്ടോ, നിരസിച്ചുകാെണ്ടോ ഉള്ള ഉത്തരവ് ഓൺലൈനിൽ ലഭ്യമായാലുടൻ അപേക്ഷകന്റെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് ലഭിക്കും.
റജിസ്റ്റർ ചെയ്യേണ്ട
വിധം
യൂസർ നെയിം, പാസ്വേഡ് എന്നിവ നൽകി ഓൺലൈൻ മാെഡ്യൂളിൽ പ്രവേശിച്ചാൽ ഫോം എ, ഫോം ബി, ഫോം ഡി എന്നിങ്ങനെ 3 അപേക്ഷ ഫോമുകൾ കാണാൻ കഴിയും. വ്യത്യസ്തമായ ചട്ടലംഘനങ്ങൾ ഒരേ പട്ടയ ഭൂമിയിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അവയ്ക്ക് ബാധകമായ എ, ബി, ഡി ഫോമുകളിൽ അപേക്ഷ സമർപ്പിക്കണം.
∙ ഫോം എ: 3000 ചതുരശ്ര അടിയിലധികം തറ വിസ്തീർണമുള്ള വാണിജ്യ നിർമിതികൾ, പട്ടയ വ്യവസ്ഥകൾക്ക് വിരുദ്ധമായ ഗാർഹിക നിർമിതികൾ എന്നിവ ക്രമവൽക്കരിക്കാൻ.
∙ ഫോം ബി: പട്ടയഭൂമി പാെതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുക, എയ്ഡഡ് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയ ചട്ടലംഘനങ്ങൾ.
∙ ഫോം എയിലോ, ബിയിലോ ഉൾപ്പെടാത്ത മറ്റെല്ലാ ക്രമവൽക്കരണത്തിനും ഫോം ഡി ആണ് ഉപയോഗിക്കേണ്ടത്.
ഫീസ് എങ്ങനെ ?
ഫോം എ തയാറാക്കിയ ശേഷം ആപ്ലിക്കേഷൻ ഫീസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ഇ–ട്രാൻസാക്ഷൻ വഴി ഫീസ് അടയ്ക്കാം.
ഫോം എ, ഫോം ബി എന്നിവ പ്രകാരം അപേക്ഷാ ഫീസ് അടയ്ക്കണമെങ്കിലും ക്രമവൽക്കരണ ഫീസ് ഇല്ല. അപേക്ഷ സമർപ്പിച്ചിട്ട്, അല്ലെങ്കിൽ ന്യൂനതകൾ പരിഹരിച്ച് വീണ്ടും അപേക്ഷ നൽകിയിട്ട് 90 ദിവസത്തിനുള്ളിൽ തുടർ നടപടികളുണ്ടായിട്ടില്ലെങ്കിൽ താെട്ടടുത്ത ദിവസം ഫോം സി ഉത്തരവ് പ്രകാരം സിസ്റ്റം ജനറേറ്റഡ് ആയിട്ടുണ്ട് എന്ന അറിയിപ്പ് അപേക്ഷകന് മാെബൈലിലും ഇ–മെയിലിലും ലഭിക്കും.
ഇത് ഡൗൺലോഡ് ചെയ്തെടുക്കാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

