കോതമംഗലം ∙ വനാതിർത്തി പ്രദേശങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കുട്ടമ്പുഴ പഞ്ചായത്തിലെ ഇടമലയാർ താളുംകണ്ടത്ത് ഓട്ടോറിക്ഷ തകർത്തു.
കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ സ്കൂട്ടർ യാത്രികരെ ആക്രമിച്ചു. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിൽ വീടിനു ചുറ്റും നിലയുറപ്പിച്ച ആനകൾ വ്യാപക കൃഷിനാശമുണ്ടാക്കി.
ഇടമലയാർ–താളുംകണ്ടം റോഡിൽ വ്യാഴാഴ്ച രാത്രി ഏഴോടെയാണു വടാട്ടുപാറ കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.
ഓട്ടോ ഉപേക്ഷിച്ച് അനിൽകുമാർ ഇറങ്ങിയോടി രക്ഷപ്പെട്ടു. ഓട്ടോ നശിപ്പിച്ചു.
ഇന്നലെ രാവിലെ ആറരയോടെയാണു വാവേലിയിൽ സ്കൂട്ടർ യാത്രികരെ കാട്ടാനക്കൂട്ടം ആക്രമിച്ചത്.
വേട്ടാമ്പാറ പിച്ചപ്ര കല്ലുമുറിക്കൽ കെ.വി. ഗോപി (കുഞ്ഞ്–66), ഭാര്യാസഹോദരൻ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർ വേട്ടാമ്പാറ–വാവേലി റോഡ് കുറുകെ കടക്കുകയായിരുന്ന ആനക്കൂട്ടത്തിന്റെ മുൻപിൽപെട്ടു സ്കൂട്ടർ നിർത്തിയപ്പോൾ മറിഞ്ഞുവീണു.
ആനക്കൂട്ടം സ്കൂട്ടറിനടുത്തേക്കു നീങ്ങിയതോടെ ഇരുവരും എഴുന്നേറ്റോടി. പിന്നിൽ നിന്നു തുമ്പിക്കൈകൊണ്ട് അടിയേറ്റ് ഗോപി തെറിച്ചുവീണു.
ചിന്നംവിളി കേട്ട് ഓടിയെത്തിയ വനംവാച്ചറാണ് ആനകളെ തുരത്തിയത്.
വെറ്റിലപ്പാറയിൽ പാതിരാത്രി നമ്പിക്കുടി പാറുക്കുട്ടിയുടെ വീടിനു ചുറ്റും ആനക്കൂട്ടമെത്തി. പുരയിടത്തിലെ വാഴ, തെങ്ങ് തുടങ്ങിയ വിളകളെല്ലാം നശിപ്പിച്ചു.
വീടിനു മുൻപിലെ മതിലും സമീപത്തെ കയ്യാലയും തകർത്തു.
കോട്ടപ്പാറ വനാതിർത്തിയിൽ വൻതുക മുടക്കി സ്ഥാപിച്ച തൂക്കുവേലി തകർത്താണു കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിൽ ആനക്കൂട്ടം നാട്ടിലിറങ്ങുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

