തൊടുപുഴ ∙ ‘‘ആർത്തവ സമയത്താണ് ക്ലിനിക്കൽ പോസ്റ്റിങ് കിട്ടിയത്. രാവിലെ മുതൽ വൈകിട്ടു വരെയുള്ള പഠനവും പരിശീലനവും കഴിയുമ്പോഴേക്കും വസ്ത്രമെല്ലാം അഴുക്കായി.
പിന്നെ എങ്ങനെയെങ്കിലും ഹോസ്റ്റൽ എത്തിയാൽ മതി എന്നായിരുന്നു ചിന്ത. ഒരു വിധത്തിൽ ഹോസ്റ്റലിൽ എത്തി, ബക്കറ്റ് എടുത്ത് ശുചിമുറിയിലേക്ക് ഓടി.
പക്ഷേ അവിടെ ചെന്നപ്പോൾ കരച്ചിലാണ് വന്നത്, ഊഴം കാത്തു നിൽക്കുന്നവർ 15 പേർ. എല്ലാവരും അത്യാവശ്യക്കാരായതിനാൽ ആരാണ് മാറി തരിക.
പിറകിൽ നിൽക്കുന്ന കുട്ടിയോട് എന്റെ സ്ഥാനം ഉറപ്പിച്ച് തൊട്ടടുത്ത വരാന്തയിൽ വന്നിരുന്നു. മിനിമം ഒരു മണിക്കൂറെങ്കിലും ആകും ശുചിമുറിയിൽ കയറാൻ.
അത്രയും നേരം നിൽക്കാനുള്ള ശേഷി ഇല്ലായിരുന്നു’’ – ഗവ. മെഡിക്കൽ കോളജിനു സമീപമുള്ള ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനിയുടെ അനുഭവമാണിത്.
ഹോസ്റ്റൽ ഫീസ് 2000 രൂപയും ഭക്ഷണത്തിന് 3500 രൂപയും ഉൾപ്പെടെ മാസം 5500 രൂപ കൃത്യമായി കൊടുക്കുന്ന 94 കുട്ടികളും അനുഭവിക്കുന്നത് ഇതിനപ്പുറമാണ്.
കുടുസു മുറി. അതിൽ 14– 18 പേർ.
പുസ്തകങ്ങളും മറ്റു സാധനങ്ങൾ ഉൾപ്പെടെ വയ്ക്കുന്നത് തറയിൽ. കട്ടിൽ അല്ലാതെ ചെറിയ കസേര പോലും ഇടാനുള്ള സ്ഥലമില്ല.
ഒറ്റ നോട്ടത്തിൽ കണ്ടാൽ ക്യാംപ് ആണെന്നേ പറയൂ. അത്രയ്ക്കു പരിതാപകരമാണെന്ന് വിദ്യാർഥിനി പറയുന്നു.
പഠിക്കാനായി മിനിമം 10 പേർക്ക് ഇരിക്കാവുന്ന ‘സ്റ്റഡി മുറി’ എന്നു പറയുന്ന ഒന്ന്. അതിലാണെങ്കിൽ പഴകി ദ്രവിച്ച 5 വീതം ഡെസ്കും ബെഞ്ചും.
അവിടെയിരുന്ന് പഠിക്കുന്നവർ വിരളമാണ്. മുറികളിലെ തറയിലും സ്വന്തം കിടക്കയിലും ഇരുന്നു തന്നെയാണ് കുട്ടികൾ പഠിക്കുന്നത്. പഠിച്ചു കഴിഞ്ഞാൽ അവരവരുടെ പുസ്തകങ്ങൾ സൂക്ഷിച്ചു വച്ചില്ലെങ്കിൽ പിറ്റേന്ന് നോക്കുമ്പോൾ എലി കാർന്നിട്ടുണ്ടാകും.
പഠിക്കുന്നതിനേക്കാൾ ഏറെ കഷ്ടമാണ് ഹോസ്റ്റലിലെ ഒരു ദിവസം തള്ളി നീക്കാനെന്നാണ് വിദ്യാർഥികൾ പറയുന്നത്. 3300 രൂപ കൊടുത്തിട്ടും രുചിയുള്ള ഒരു ഭക്ഷണം പോലും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്.
ഇതുകാരണം പലരും മെസ് കട്ട് ചെയ്തു പുറത്തു നിന്നാണ് കഴിക്കുന്നത്. അതേസമയം ഇങ്ങനെ കഴിക്കുന്ന കുട്ടികളോട് മെസ് ഫീസായി 3300 കട്ട് ചെയ്ത് ഹോസ്റ്റൽ ഫീസ് 2200 രൂപയാണ് വാങ്ങുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

