
ഇന്ന്
∙ അടുത്ത രണ്ടു ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
വൈദ്യുതി മുടക്കം
നെടുങ്കണ്ടം ∙ ഇലക്ട്രിക്കൽ സെക്ഷനിൽപെട്ട അമ്മൻചേരി പടി മേഖലകളിൽ ഇന്ന് 9 മുതൽ 1 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ജോലി ഒഴിവ്
കോട്ടയം ∙ എംജി സർവകലാശാലയുടെ ഹാർഡ്വെയർ ക്ലിനിക്കിൽ ഹാർഡ്വെയർ എൻജിനീയറുടെ ഒഴിവിൽ താൽക്കാലിക കരാർ നിയമനം നടത്തുന്നു.
www.mgu.ac.in, 0481 2733541. കുമളി ∙ അമരാവതി ഗവ.
ഹൈസ്കൂളിൽ പാചകത്തൊഴിലാളി തസ്തികയിലേക്ക് നിയമനത്തിനുള്ള അഭിമുഖം 25ന് 2ന് സ്കൂൾ ഓഫിസിൽ നടക്കും. മൂന്നാർ ∙ വട്ടവട
ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് (ജൂനിയർ) അധ്യാപക ഒഴിവ്.
അഭിമുഖം 26ന് 12ന്.
റാപിഡ് ചെസ് ചാംപ്യൻഷിപ് 24ന്
കട്ടപ്പന ∙ ഇടുക്കി ചെസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ജില്ലാ സിലക്ഷൻ റാപിഡ് ചെസ് ചാംപ്യൻഷിപ് 24ന് 9.30ന് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ കോംപറ്റീറ്റർ പരീക്ഷാ പരിശീലന കേന്ദ്രത്തിൽ നടക്കും. ജില്ലാ മത്സരത്തിൽ വിജയികളാകുന്ന ആദ്യ 5 സ്ഥാനക്കാർക്ക് സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കാം.
കൂടാതെ വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. 9495326179, 6238891900.
ഒഎംആർ പരീക്ഷ 25ന്
കട്ടപ്പന ∙ കേരള പബ്ലിക് സർവീസ് കമ്മിഷൻ ജൂലൈ 23ന് നടത്താൻ നിശ്ചയിച്ചിരുന്ന ഗ്രേഡ്-2 ഓവർസീയർ/ഡ്രാഫ്റ്റ്മാൻ (സിവിൽ)-നേരിട്ടുള്ള നിയമനം പബ്ലിക് വർക്/ഇറിഗേഷൻ ഡിപ്പാർട്മെന്റ്, ഓവർസീയർ ഗ്രേഡ്-2 (സിവിൽ)- എസ്ആർ/എസ്ടി മാത്രം ഇറിഗേഷൻ ഡിപ്പാർട്മെന്റ്, ട്രേസർ- നേരിട്ടുള്ള നിയമനം കെഎസ്ഡിസി എസ്ടി/എസ്ടി (കാറ്റഗറി നമ്പർ 008/2024, 293/2024, 736/2024) തസ്തികകൾക്കായുള്ള ഒഎംആർ പരീക്ഷ 25ന് 7.15ന് നടത്താൻ പുനർനിശ്ചയിച്ചു.
ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമായ പഴയ തീയതി പ്രകാരമുള്ള ഹാൾ ടിക്കറ്റുമായി അതത് പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകണം. ഉദ്യോഗാർഥികൾക്ക് വ്യക്തിഗത അറിയിപ്പ് എസ്എംഎസ്/പ്രൊഫൈൽ മെസേജ് എന്നിവയായി നൽകിയിട്ടുണ്ടെന്ന് ജില്ലാ ഓഫിസർ അറിയിച്ചു.
പുനഃപരിശോധനാ ക്യാംപ്
കട്ടപ്പന ∙ ഉടുമ്പൻചോല ലീഗൽ മെട്രോളജി ഓഫിസിലെ 2025 ഓഗസ്റ്റ് മാസത്തെ പുനഃപരിശോധനാ ക്യാംപ് 25ന് ഓഫിസിൽ നടക്കും.
ഓട്ടോ ഫെയർ മീറ്ററുകളുടെ പരിശോധന രാവിലെ 10 മുതൽ 12 വരെയും മറ്റ് അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധന ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയും നടക്കും. പരിശോധനയ്ക്കായി മുൻവർഷത്തെ പുനഃപരിശോധനാ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളുമായി ഹാജരാകണം.
കട്ടപ്പന കമ്പോളം
ഏലം: 2250-2450
കുരുമുളക്: 676
കാപ്പിക്കുരു(റോബസ്റ്റ): 225
കാപ്പി പരിപ്പ്(റോബസ്റ്റ): 400
കൊട്ടപ്പാക്ക്: 225
മഞ്ഞൾ: 245
ചുക്ക്: 260
ഗ്രാമ്പൂ: 800
ജാതിക്ക: 325
ജാതിപത്രി: 1550-2000
കൊക്കോ വില അടിമാലി
കൊക്കോ: 95
കൊക്കോ (ഉണക്ക): 360
മുരിക്കാശേരി
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]