
മറയൂർ ∙ കാന്തല്ലൂർ പെരുമല ഗ്രാമത്തിൽ ബുധനാഴ്ച രാത്രി പത്തരയോടെ എത്തിയ ഒറ്റയാൻ നിർത്തിയിട്ടിരുന്ന വാഹനവും വീടിന്റെ ഗേറ്റും തകർത്തു. പെരുമല സ്വദേശി മുരുകന്റെ ജീപ്പും കൃഷ്ണന്റെ വീടിന്റെ മുൻപിലെ ഗേറ്റുമാണ് ആന തകർത്തത്. ഏതാനും ദിവസങ്ങളായി പച്ചക്കറി പാടങ്ങളിൽ നാശനഷ്ടം വരുത്തിയിരുന്ന ഒറ്റയാനാണ് ഇരുനൂറിലേറെ കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിലൂടെ ചുറ്റിനടന്നത്.
വനംവകുപ്പിന് വിവരം നൽകിയെങ്കിലും എത്താൻ വൈകിയെന്ന് ഗ്രാമവാസികൾ പറയുന്നു.കാന്തല്ലൂർ മേഖലയിൽ 3 മാസമായി 13 കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നതായും കർഷകർ പറയുന്നു. കാന്തല്ലൂർ ടൗണിൽ ആർആർടി ടീം ഉണ്ടെങ്കിലും ഇവർ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് ജനങ്ങൾ ആരോപിക്കുന്നു. രാത്രി ചിന്നം വിളിച്ചും ഗ്രാമവാസികളുടെ വസ്തുവകകൾ നശിപ്പിച്ചും നടക്കുന്ന ഒറ്റയാൻ ഇവരുടെ ഉറക്കം കെടുത്തുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]