
അടിമാലി ∙ നിന്നുതിരിയാൻ ഇടമില്ലാത്ത അടിമാലി താലൂക്ക് ആശുപത്രിയിലെ ഒപി ബ്ലോക്ക്, പണി പൂർത്തീകരിച്ചു കിടക്കുന്ന കാത്ത് ലാബ് കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുള്ളിടത്തേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. ഒപി ബ്ലോക്ക് ആൻഡ് കാത്ത് ലാബ്– സിസിയുവിനു വേണ്ടി കെട്ടിട നിർമാണം പൂർത്തിയാക്കി ബോർഡ് സ്ഥാപിച്ചിട്ട് ഒരു വർഷത്തോളമാകുകയാണ്.
എന്നാൽ, അസൗകര്യങ്ങളുടെ നടുവിലാണ് ഇപ്പോഴത്തെ ഒപി വിഭാഗം പ്രവർത്തിക്കുന്നത്.ഒന്നാം നിലയിൽ 5 അടിയോളം വീതിയുള്ള നടപ്പാതയുടെ ഇരുവശത്തുമായാണ് പത്തോളം ഒപി കൗണ്ടറുകൾ പ്രവർത്തിക്കുന്നത്.
താഴത്തെ നിലയിൽ തിരക്കേറിയ ഓർത്തോ വിഭാഗം ഒപി കൗണ്ടർ ഉൾപ്പെടെയുള്ളവയും പ്രവർത്തിക്കുന്നത് അസൗകര്യങ്ങളുടെ നടുവിലാണ്.
കാത്ത് ലാബ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനാണ് ഒന്നും രണ്ടും നിലകളിലായി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.ഒന്നാം നിലയിൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, രണ്ടാം നിലയിൽ പീഡിയാട്രിക്സ്, ഒഫ്ത്താൽമോളജി, ഡെന്റൽ, ഇഎൻടി, ജനറൽ ഒപി, ഫീവർ ക്ലിനിക് എന്നിവയ്ക്കുള്ള മുറികളാണ് സജ്ജമാക്കിയിട്ടുള്ളത്.
എന്നാൽ ഇവ തുറന്നു പ്രവർത്തിപ്പിക്കാൻ ബ്ലോക്ക് പഞ്ചായത്ത്, എംഎൽഎ എന്നിവർ നടപടി സ്വീകരിക്കാൻ കൂട്ടാക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ശരാശരി ആയിരത്തോളം പേർ ചികിത്സ തേടി എത്തുന്ന സർക്കാർ ആശുപത്രിയാണിത്. ആദിവാസി, പിന്നാക്ക, തോട്ടം മേഖലകളിൽ നിന്നുള്ളവരാണ് കൂടുതലായി ഇവിടെ ചികിത്സ തേടി എത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]