വണ്ണപ്പുറം ∙ തടി കയറ്റി വന്ന മിനി ലോറി കയറ്റം കയറുന്നതിനിടെ പിന്നോട്ടുരുണ്ടു. മൺതിട്ടയിൽ ഇടിപ്പിച്ചു നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി.
ലോറി റോഡിൽ വട്ടം മറിഞ്ഞു. ബുധനാഴ്ച സന്ധ്യയോടെ വണ്ണപ്പുറം–ചേലച്ചുവട് റോഡിൽ കള്ളിപ്പാറ കയറ്റത്തിലാണ് അപകടം. വെൺമണിയിൽനിന്ന് തടി കയറ്റി പെരുമ്പാവൂരിനു പോകുകയായിരുന്നു.
രാത്രി വൈകി മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് വാഹനം വലിച്ചുകയറ്റി.
ഈ മേഖലയിൽ ഒട്ടേറെ കൊടുംവളവുകളും കയറ്റങ്ങളുമുണ്ട്. കൂടാതെ, പല സ്ഥലങ്ങളിലും റോഡിന് സംരക്ഷണഭിത്തി ഇല്ലാത്തതും അപകടങ്ങൾ വർധിക്കാൻ കാരണമാണ്.
അടിയന്തരമായി ഈ മേഖലയിൽ സുരക്ഷിതത്വം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]