
മുട്ടം ∙ മീനച്ചിൽ ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ മുട്ടം ടൗൺ ഒഴിവാക്കി തോട്ടുങ്കര വഴി പൈപ്പ് കൊണ്ടുപോകാൻ തീരുമാനിച്ചതിനെ തുടർന്ന് പുറമ്പോക്ക് അളന്ന് കുറ്റി സ്ഥാപിച്ചു. ഊരക്കുന്ന് പള്ളിയുടെ സമീപത്തെ പാലം മുതൽ തോട്ടുങ്കര പാലം വരെയുള്ള ഭാഗത്താണ് കുറ്റി സ്ഥാപിച്ചത്.
അളന്നതു പ്രകാരം തോട്ടുങ്കര കോളനിയിലെ 4 വീടുകളുടെ മുറ്റത്തുകൂടി പൈപ്പ് സ്ഥാപിക്കേണ്ടി വരും. ഒട്ടേറെ ആളുകളുടെ കൈവശത്തിലിരിക്കുന്ന ഭൂമിയിലും കുറ്റി സ്ഥാപിച്ചിട്ടുണ്ട്.
കുറ്റി സ്ഥാപിക്കാൻ റവന്യു, വാട്ടർ അതോറിറ്റി പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ സ്ഥലത്ത് എത്തിയത് അറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും അനിഷ്ട
സംഭവങ്ങൾ ഒഴിവായി. കഴിഞ്ഞദിവസമായിരുന്നു സംഭവം
മുട്ടം ടൗൺ കടത്താനാകാതെ
പദ്ധതി മുട്ടം ടൗൺ കടത്തിവിടാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ജൽ ജീവൻ മിഷൻ.
മുട്ടം ടൗണിലൂടെ പൈപ്പ് കൊണ്ടുപോകുന്നതിനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഒരു മീറ്റർ വ്യാസമുള്ള പൈപ്പാണ് ഇവിടെ സ്ഥാപിക്കുന്നത്.
ടൗൺ കുത്തിപ്പൊളിച്ചാൽ ഗതാഗതത്തെയും ടൗണിലെ വ്യാപാരത്തെയും ഗുരുതരമായി ബാധിക്കും. കുറഞ്ഞത് ഒരു മാസമെങ്കിലും വേണ്ടിവരും ടൗൺ വഴി പൈപ്പ് സ്ഥാപിക്കാൻ.
തുടർന്ന് ടാറിങ് നടത്തി പൂർവസ്ഥിതിയിലാക്കാൻ മാസങ്ങളും വേണ്ടിവരും. ഇത് ഒഴിവാക്കി തോട്ടുങ്കര കോളനി വഴിയോ പരപ്പാൻതോട് വഴിയോ തോടിന്റെ പുറമ്പോക്ക് വഴിയോ പൈപ്പ് സ്ഥാപിക്കണമെന്ന് പഞ്ചായത്തിൽ ചേർന്ന് സർവ കക്ഷി യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.
തുടർന്നായിരുന്നു കുറ്റിയിടലിലേക്ക് കടന്നത്.
പൈപ്പ് സ്ഥാപിക്കാൻ അനുവദിക്കില്ല: പഞ്ചായത്ത് പ്രസിഡന്റ്
ദിവസങ്ങൾക്ക് മുൻപ് ജലവകുപ്പ് അധികൃതർ പഞ്ചായത്തിൽ കത്ത് നൽകിയെങ്കിലും തോട്ടിലൂടെ പൈപ്പ് സ്ഥാപിക്കുമെന്നാണ് അറിയിച്ചിരുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ പറഞ്ഞു. തോട്ടിൽ തൂണുകൾ സ്ഥാപിച്ച് അതുവഴി പൈപ്പ് കൊണ്ടുപോകാനായിരുന്നു പദ്ധതി.
എന്നാൽ റവന്യു ജലവിഭവവകുപ്പ് ജീവനക്കാർ തോട്ടുങ്കരയിൽ എത്തിയപ്പോഴാണ് പുറമ്പോക്ക് വഴിയാണ് പൈപ്പ് സ്ഥാപിക്കാൻ നീക്കമെന്ന് ജനപ്രതിനിധികൾ പോലും അറിയുന്നത്. ജനങ്ങൾക്ക് ഉപദ്രവം ആകുന്ന രീതിയിൽ പുറമ്പോക്ക് വഴിയാണേൽ പോലും പൈപ്പ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് സ്ഥലത്തു എത്തിയ ജനപ്രതിനിധികൾ നാട്ടുകാർക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]