
വനമേഖല പൊള്ളുന്നു: നാട്ടിലിറങ്ങി കാട്ടാനകൾ; കൃഷിസ്ഥലങ്ങളിൽ എത്തിയത് 8 കാട്ടാനകൾ
മറയൂർ ∙ വനമേഖലയിൽ ചൂട് കൂടിയതോടെ കാട്ടാനകളെല്ലാം നാട്ടിലിറങ്ങി തുടങ്ങി.കഴിഞ്ഞ രാത്രി കീഴാന്തൂർ ശിവൻപന്തി വഴി കൃഷിസ്ഥലങ്ങളിലേക്ക് എത്തിയത് 8 കാട്ടാനകളാണ്. രാത്രി 11നു ശിവൻപന്തിയിലും മറയൂർ, കാന്തല്ലൂർ റോഡിലുമായി എത്തിയ കാട്ടാന തുടർന്ന് കീഴാന്തൂർ ഗ്രാമത്തിലേക്കിറങ്ങി. കൃഷി സ്ഥലങ്ങളിലും ആടിവയൽ ഭാഗത്തുമാണ് നിലവിൽ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്.
മഴനിഴൽ പ്രദേശമായ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ചൂട് കൂടുന്നു. ശിവൻപന്തിയിൽ റിസോർട്ടിന് സമീപത്തു കൂടി
കടന്നുപോകുന്ന ഒറ്റയാൻ.
കൂടാതെ വനത്തിനുള്ളിൽ പലഭാഗത്തും നീരുറവകൾ വറ്റി.
പുൽമേടുകളും കരിഞ്ഞു തുടങ്ങി. ഇതാണ് കാട്ടാനകളെ നാട്ടിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത്. കാട്ടാനകളെ വനാതിർത്തിയിൽ തടയാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയിട്ടുള്ളതായി വനംവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും കാട്ടാനകൾ എത്തിയതിന്റെ ആശങ്കയിലാണ് നാട്ടുകാർ. രണ്ട് ആഴ്ച മുൻപ് രൂപീകരിച്ച പ്രൈമറി റെസ്പോൺസ് ടീം കാട്ടാനകളെ നിരീക്ഷിച്ചു വരുന്നുണ്ടെങ്കിലും കൃഷിയിടങ്ങളിൽ നിന്ന് തുരത്താൻ ആർആർടി സംഘമെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]