
കുച്ചിപ്പുഡിയിൽ പാട്ട് ചതിച്ചു; പിന്നീട് ഫുൾ എനർജിയിൽ മത്സരം പൂർത്തിയാക്കി വിസ്മയ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ മത്സരാർഥിയെ ആശങ്കയിലാക്കി കുച്ചിപ്പുഡി വേദിയിൽ മത്സരത്തിനിടെ പാട്ട് നിന്നു. എട്ടാമതായി വേദിയിൽ കയറിയ മാറമ്പള്ളി എംഇഎസ് കോളജിലെ കെ.പി.വിസ്മയ കുച്ചിപ്പുഡി അവതരിപ്പിച്ച് തുടങ്ങി 2 മിനിറ്റ് കഴിഞ്ഞപ്പോഴാണ് പാട്ട് നിന്നത്.
സാങ്കേതിക പ്രശ്നമാണു കാരണമെന്നു കണ്ടെത്തിയതോടെ വിസ്മയയ്ക്കു വീണ്ടും മത്സരിക്കാൻ അവസരം നൽകി. മത്സരം നിന്നുപോയതിൽ സങ്കടത്തിലായ വിസ്മയ പിന്നീട് ഫുൾ എനർജിയിൽ മത്സരം പൂർത്തിയാക്കി.
രണ്ടാം വർഷം ബിസിഎ വിദ്യാർഥിനിയായ വിസ്മയ 2024ൽ എംജി സർവകലാശാലാ കലോത്സവത്തിൽ മൈം ഇനത്തിൽ പങ്കെടുത്തിരുന്നു.