രോഗം വരുത്താത്ത പച്ചക്കറികൾ ഉൽപാദിപ്പിക്കണമെന്ന നടൻ ശ്രീനിവാസന്റെ ആഗ്രഹം അദ്ദേഹത്തെ മറയൂരിൽ എത്തിച്ചു. മറയൂർ മലനിരകളിൽ നിന്നും ജൈവരീതിയിൽ ആദിവാസികൾ ഉൾപ്പെടെ ഉൽപാദിപ്പിച്ച പച്ചക്കറികൾ സ്വന്തം പച്ചക്കറി മാർക്കറ്റായ ശ്രീനി ഫാമിലൂടെ വിറ്റഴിച്ചു. ശീതകാല പച്ചക്കറി ഉൽപാദന കേന്ദ്രങ്ങളായ മറയൂരിലും കാന്തല്ലൂരിലും എത്തി പ്രദേശത്തെ കൃഷിരീതികൾ മനസ്സിലാക്കി, മറയൂരിലെ കരിമുട്ടിയിൽ ബാബു തോമസ് വട്ടവയലുമായി കൈകോർത്ത് 4 ഏക്കർ സ്ഥലത്ത് 2014 മുതൽ കൃഷി ചെയ്യാൻ തുടങ്ങി.
മൂന്നുമാസത്തിൽ ഒരിക്കൽ വിളവെടുക്കാവുന്ന കാരറ്റ്, കാബേജ്, വെളുത്തുള്ളി ബീറ്റ്റൂട്ട് ഉൾപ്പെടെ ഒട്ടേറെ കൃഷികളാണ് ഇവിടെ ചെയ്തു സ്വന്തം മാർക്കറ്റിലേക്ക് എത്തിച്ചിരുന്നത്.
കൂടാതെ റാഗി, ഗോതമ്പ്, കൂർക്ക, പഴവർഗങ്ങൾ, കാപ്പി എന്നിവ ഉൾപ്പെടെ ജൈവരീതിയിൽ വിളയിച്ചെടുത്ത പച്ചക്കറികളും പഴവർഗങ്ങളും ശ്രീനി ഫാമിന്റെ വിവിധ ഔട്ട്ലറ്റുകളിലേക്ക് 2021വരെ എത്തിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

