കുമളി ∙ ശക്തമായ മഴ കുമളിയിൽ വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ച സാഹചര്യത്തിൽ പ്രകൃതി ദുരന്ത നിവാരണ സമിതിയുടെ യോഗം കുമളിയിൽ നടന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽ ഉണ്ടായ കെടുതികളും നഷ്ടങ്ങളും ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളും അവലോകനം ചെയ്തു.
യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
∙ കുമളി ടൗൺ പ്രദേശത്തെ തോടുകളുടെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി ഇറിഗേഷൻ വകുപ്പിന് 25 ലക്ഷം രൂപ അനുവദിച്ചു.
പഞ്ചായത്തുമായി കൂടിയാലോചിച്ച് ജലസേചന വകുപ്പ് പദ്ധതി അടിയന്തരമായി നടപ്പിലാക്കണം. ക്യാംപുകളിലേക്ക് മാറാതെ ബന്ധു വീടുകളിലേക്ക് മാറിയവരെയും ദുരന്ത ബാധിതരായി പരിഗണിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്താൽ സംയുക്ത പരിശോധന നടത്തി നഷ്ടം തിട്ടപ്പെടുത്തും.
മണ്ണമാന്തി യന്ത്രം ഉൾപ്പെടെയുള്ള ദുരന്ത നിവാരണ ഉപകരണങ്ങൾ ഏത് അടിയന്തര സാഹചര്യത്തിലും ലഭ്യമാകുന്നുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഉറപ്പാക്കണം.
∙ കുമളി കേന്ദ്രീകരിച്ച് ഫയർ ആൻഡ് റെസ്ക്യു വകുപ്പിന്റെ പീരുമേട് യൂണിറ്റിലെ ഒരു ടീമിന്റെ സേവനം ലഭ്യമാക്കും.
∙ ഉടുമ്പൻചോല, കൂട്ടാർ മുതലായ പാലങ്ങളുടെ നാശം പരിഗണിച്ച് അടിയന്തരമായി ബദൽ സംവിധാനം ഏർപ്പെടുത്തും. മുണ്ടിയെരുമയിൽ റേഷൻകട
വെള്ളം കയറി നശിച്ചത് പരിശോധിക്കാൻ ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫിസറെ ചുമതലപ്പെടുത്തി. ∙ പെരിയാർ കോളനി നിവാസികൾ ഉൾപ്പെടെയുള്ളവരുടെ എല്ലാ വർഷവും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറുന്ന ദുഃസ്ഥിതി ഒഴിവാക്കുന്നതിന് പീരുമേട്, കുമളി എന്നിവിടങ്ങളിൽ ഷെൽറ്റർ ഹോമുകൾ ആരംഭിക്കും.
ഇപ്രകാരം ആരംഭിക്കുന്ന ഷെൽറ്റർ ഹോമുകളിൽ പീരുമേട്ടിലേത് അഞ്ച് മാസത്തിനകം കമ്മിഷൻ ചെയ്യും. കുമളിയിലേത് സമയബന്ധിതമായി പൂർത്തീകരിക്കും.
∙ എൻഎച്ച് കുമളി ടൗണിലെ ഓടകളുടെ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണം. പെരിയാർ തീരത്ത് അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

