തൊടുപുഴ ∙ മാസങ്ങളായി പൂർണമായി തകർന്നുകിടക്കുന്ന പുതുച്ചിറ പഴേരി – മുതലക്കോടം റോഡിന്റെ റീ ടാറിങ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു. തകർന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്രക്കാരുടെ ദുരിതയാത്ര സംബന്ധിച്ച് ‘മലയാള മനോരമ’ വാർത്ത നൽകിയിരുന്നു. ഒരു കിലോമീറ്റർ ദൂരമുള്ള റോഡിൽ, പുതുച്ചിറ ജംക്ഷനിൽ നിന്നു അങ്കണവാടി വരെയുള്ള 165 മീറ്റർ ടൈൽ വിരിക്കുകയും ബാക്കിയുള്ള ഭാഗം റീ ടാറിങ്ങും ആണ് ചെയ്യുന്നതെന്ന് വാർഡ് കൗൺസിലർ സനു കൃഷ്ണൻ പറഞ്ഞു.
എംഎൽഎ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപയും കൗൺസിൽ വാർഡ് ഫണ്ടിൽ നിന്ന് 33 ലക്ഷം രൂപയും ചെലവഴിച്ചാണ് പണികൾ ആരംഭിച്ചിരിക്കുന്നത്.
കുണ്ടും കുഴിയും നിറഞ്ഞ റോഡിന് കഷ്ടിച്ച് ഒരു കാറിന് പോകേണ്ട വീതി മാത്രമാണ് ഉള്ളത്.
തൊടുപുഴ മുനിസിപ്പൽ പരിധിയിലൂടെ കടന്നുപോകുന്നതും കുമാരമംഗലം പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്നതുമായ ഈ റോഡിലൂടെ ദിനംപ്രതി ഇരുചക്ര വാഹനം ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളും ആളുകളുമാണ് സഞ്ചരിക്കുന്നത്.
മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളി, പഴേരി മുസ്ലിം പള്ളി എന്നിവിടങ്ങളിലേക്കും ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന അൽ അസ്ഹർ ഗ്രൂപ്പിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള എളുപ്പവഴി കൂടിയാണിത്. റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാകുന്നതോടെ ഗതാഗത സുഗമമാകുമെന്ന് ആശ്വാസത്തിലാണ് നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]