വണ്ടിപ്പെരിയാർ ∙ സിനിമ ചിത്രീകരണ സംഘത്തിന്റെ വാഹനത്തിൽ എത്തിച്ചു തേയിലത്തോട്ടത്തിലേക്കു തള്ളിയ മാലിന്യങ്ങൾ പൊലീസ് സഹായത്തോടെ പിടികൂടി. പഞ്ചായത്ത് അരലക്ഷം രൂപ പിഴ ചുമത്തി.
വാഹന ഉടമ എറണാകുളം സ്വദേശി ജനറ്റ് രാജീവ് എന്നയാളുടെ പേരിലാണ് പിഴ ചുമത്തിയിരിക്കുന്നത്. സ്കൂളിനു സമീപത്തെ തേയിലത്തോട്ടത്തിലാണ് ഭക്ഷണമാലിന്യങ്ങൾ ഉപേക്ഷിച്ചത്.
ഈ സമയം ഇതു വഴി കടന്നു പോയ വാഹനങ്ങളിലെ ഡ്രൈവർമാർ പഞ്ചായത്തിൽ അറിയിക്കുകയായിരുന്നു.
തുടർന്നു പഞ്ചായത്ത് ഉദ്യോഗസ്ഥരും പിന്നാലെ പൊലീസ് സംഘവും എത്തി വാഹനം കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശിയായ ഡ്രൈവർ വിൽസണും മൂന്ന് തൊഴിലാളികളും വാഹനത്തിലുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]