
രാജകുമാരി∙ ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ അതിഥി താെഴിലാളിയെ ഇന്നലെ നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 4നാണ് മധ്യപ്രദേശ് സ്വദേശിയായ സന്ദീപ് സിങ് റാം(26) വള്ളം മറിഞ്ഞ് ജലാശയത്തിൽ വീണത്.
ജലാശയത്തിന്റെ മറുകരയിലുള്ള പച്ചമരത്തെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ് മറ്റ് നാലു അതിഥി താെഴിലാളികളോടാെപ്പം മടങ്ങുമ്പോഴാണ് ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞത്.
വള്ളം തുഴഞ്ഞിരുന്ന പ്രദേശവാസിയുൾപ്പെടെ 6 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം മറിഞ്ഞതോടെ എല്ലാവരും കരയിലേക്ക് നീന്തി കയറിയെങ്കിലും സന്ദീപ് സിങ് റാം വെള്ളത്തിൽ മുങ്ങി താഴ്ന്നു.
നാട്ടുകാരും മൂന്നാറിൽ നിന്നുള്ള അഗ്നിശമന സേനയും അന്ന് തന്നെ പാതാളക്കരണ്ടിയുപയോഗിച്ച് ജലാശയത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചാെവ്വാഴ്ച താെടുപുഴയിൽ നിന്നുള്ള സ്കൂബ ടീമംഗങ്ങൾ ജലാശയത്തിൽ തിരച്ചിൽ നടത്തിയിരുന്നു.
ഇന്നലെ അഗ്നിശമന സേന കോതമംഗലം, താെടുപുഴ യൂണിറ്റുകളിൽ നിന്നുള്ള 15 അംഗ മുങ്ങൽ വിദഗ്ധരും 30 അംഗ എൻഡിആർഎഫ് സംഘവും ജലാശയത്തിൽ തിരച്ചിൽ നടത്തി. 50 അടിയിലേറെ ആഴമുള്ള ജലാശയത്തിന്റെ അടിഭാഗത്ത് ഒഴുക്കും തണുപ്പും കൂടുതലായത് തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു.
മുങ്ങൽ വിദഗ്ധർക്ക് കൂടുതൽ സമയം ജലാശയത്തിന്റെ അടിഭാഗത്ത് തിരച്ചിൽ നടത്താൻ കഴിയുന്നില്ല. ഇന്ന് വീണ്ടും എൻഡിആർഎഫും അഗ്നിശമന സേനയും സംയുക്തമായി തിരച്ചിൽ നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]