
കുമളി ∙ തേനി രായപ്പൻപട്ടിയിൽ കോളാമ്പി ഉച്ചഭാഷിണി സംഗീതോത്സവം സംഘടിപ്പിച്ചു. മൈക്ക് സെറ്റ് ഉടമകൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കാൻ സംഘടിപ്പിച്ച് സംഗീത മത്സരത്തിൽ മധുര, ഡിണ്ടിഗൽ, തേനി ജില്ലകളിൽ നിന്നായി നൂറിലധികം മൈക്ക് സെറ്റ് ഉടമകൾ പങ്കെടുത്തു.
‘ഒലിപെരുപ്പ് നൻപർകൾ’ (ഉച്ചഭാഷിണി സുഹൃത്തുക്കൾ) എന്ന സംഘടനയാണ് മത്സരം സംഘടിപ്പിച്ചത്.
തുറസായ സ്ഥലത്ത് നിരനിരയായി സ്ഥാപിച്ച ഉച്ചഭാഷിണികളിൽ നിന്ന് ഏറ്റവും വ്യക്തവും തീവ്രവുമായ ശബ്ദത്തിൽ പാട്ടുകൾ പുറത്തുവരുന്നതിനെ മികച്ചതായി തിരഞ്ഞെടുത്തു. പഴയ പാട്ടുകൾക്ക് മാത്രമായിരുന്നു ഈ മത്സരത്തിൽ അനുമതി. വിജയികളായ ഉച്ചഭാഷിണി ഉടമകൾക്ക് കാഷ് അവാർഡുകൾ സമ്മാനമായി നൽകി. പൊതുപരിപാടികളിലും ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും കോളാമ്പി ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് മൈക്ക് സെറ്റ് ഉടമകൾ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]