പീരുമേട് ∙ പരുന്തുംപാറയിൽ ഭൂമി കയ്യേറ്റത്തിൽ കലക്ടർക്കും, റവന്യുവകുപ്പിനും എതിരെ സിപിഎം നിയന്ത്രണത്തിലുള്ള പീരുമേട് പഞ്ചായത്ത് ഭരണ സമിതി. കയ്യേറ്റമെന്ന പേരിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് ഭൂപ്രശ്നം സങ്കീർണമാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ റവന്യു അധികൃതരുടെ ഗൂഢ നീക്കമാണ് പരുന്തുംപാറയിൽ നടന്നു വരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ, സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ.തോമസ് എന്നിവർ ആരോപിച്ചു.
പ്രദേശത്തെ രണ്ടു നമ്പറുകളിൽ ഉൾപ്പെട്ട
വസ്തു ഉടമസ്ഥത സംബന്ധിച്ച ഭൂരേഖകൾ പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന നടപടികൾ പ്രദേശവാസികളെ വലിയതോതിൽ ആശങ്കയിലാക്കിയിട്ടുണ്ട്.പരുന്തുംപാറയുടെ സമീപ പ്രദേശങ്ങളിലെ പട്ടയ ഭൂമിയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങൾക്ക് റവന്യു അധികാരികൾ നോട്ടിസ് നൽകി.
നോട്ടിസിന് ആദ്യം സമർപ്പിച്ച രേഖകൾ പോരെന്ന് പറഞ്ഞു വീണ്ടും നോട്ടിസ് നൽകിയിരിക്കുകയാണ്.2100 തണ്ടപ്പേരുകളിലായാണ് പ്രദേശത്ത് ഭൂമിയുള്ളത്. ഇതിൽ 900 പേർക്ക് മാത്രമാണ് നാളിതുവരെ നോട്ടിസുകൾ നൽകിയിട്ടുള്ളത്.
ഇതിൽ തന്നെ 200 വസ്തു ഉടമകൾ മാത്രമാണ് ഇതിനകം രേഖകൾ ഹാജരാക്കിയിട്ടുള്ളത്. ഇതുവരെ നൽകിയ 200 പേരുടെ രേഖകൾ പൂർണ പരിശോധനയ്ക്ക് ഇനിയും ഉദ്യോഗസ്ഥർ വിധേയമാക്കിയിട്ടില്ലെന്ന് പഞ്ചായത്ത് ഭരണ സമിതി ആരോപിച്ചു.
ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കുന്നു: കേരള കർഷക സംഘം
തൊടുപുഴ ∙ ഭൂനിയമ ചട്ട
ഭേദഗതി വന്നു ഭൂപ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്ന സാഹചര്യമായപ്പോൾ ചില ഉദ്യോഗസ്ഥരും കപട പരിസ്ഥിതി സംഘടനകളും ചേർന്ന് ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കാൻ ശ്രമിക്കുകയാണെന്ന് കേരള കർഷക സംഘം.
ഇതിൽ പ്രതിഷേധിച്ചു സൂചനാസമരമെന്ന നിലയ്ക്ക് ഓഗസ്റ്റ് 5ന് പീരുമേട് താലൂക്ക് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും. പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറ്റം എന്ന നിലയിൽ റവന്യു ഉദ്യോഗസ്ഥർ നടത്തുന്നത് ജനവിരുദ്ധ നടപടികളാണ്.
മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441–ലെ 9875.96 ഏക്കറിലും പീരുമേട് വില്ലേജിലെ സർവേ നമ്പർ 534–ലെ 624.84 ഏക്കറിലുമുള്ള 2100–ൽപരം തണ്ടപ്പേർ ഉടമകളുടെ പട്ടയങ്ങൾ പരിശോധനയ്ക്കു വിധേയമാക്കാനുള്ള റവന്യുവകുപ്പിന്റെ നടപടി സംശയകരമാണ്. പീരുമേട് പഞ്ചായത്തിലെ കല്ലാർ വാർഡ്, ടൗൺ ഉൾപ്പെടുന്ന പീരുമേട് വാർഡ്, വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഗ്രാമ്പി വാർഡ് ഉൾപ്പെടെയുള്ള പ്രദേശത്ത് കലക്ടർ ഏകപക്ഷീയമായി പൂർണ നിർമാണ നിരോധനം പ്രഖ്യാപിച്ചതിലൂടെ തൊഴിലുറപ്പ് പദ്ധതി പോലും നടക്കാത്ത സ്ഥിതിയായി.
ഇപ്പോൾ കലക്ടർ പറയുന്നത് 1475 പട്ടയ ഉടമകളിൽ 900 പേർക്ക് നോട്ടിസ് അയച്ചെന്നും രേഖകൾ പരിശോധിച്ചെന്നുമാണ്.
എന്നാൽ ഭൂരിപക്ഷം ആളുകൾക്കും നോട്ടിസ് ലഭിച്ചിട്ടില്ല. സാധാരണക്കാരെയും കർഷകരെയും ദ്രോഹിക്കുന്ന ജില്ലാ കലക്ടറുടെ ഏകപക്ഷീയ നിലപാടുകൾ ദുരൂഹമാണെന്ന് കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, ട്രഷറർ പി.പി.ചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എസ്.ഷാജി എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]