
കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; കർഷകർ ദുരിതത്തിൽ
മറയൂർ ∙ കർശനാട് പെരിയവയലിലും നാക്കുപെട്ടി ആദിവാസി ഉന്നതിയിലും കാട്ടാനക്കൂട്ടം വാഴ, തെങ്ങ്, കവുങ്ങ് കൃഷികളെ നശിപ്പിച്ചു. പെരിയവയലിൽ ചെറിയാന്റെ പറമ്പിലാണ് കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക കൃഷിനാശം വരുത്തിയത്. നാക്കുപെട്ടി ആദിവാസി ഉന്നതിയിൽ ഒരു മാസമായി എത്തുന്ന കാട്ടാനക്കൂട്ടം വ്യാപകമായി ഒട്ടേറെ കൃഷി വിളകൾ നശിപ്പിക്കുകയും ഗ്രാമങ്ങളിൽ ഭീതി പരത്തുകയും ചെയ്യുന്നു. വനംവകുപ്പിൽ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
പ്രദേശത്ത് വാച്ചർമാരെ നിയമിച്ച് കാട്ടാനകളെ തുരത്തണമെന്ന ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]