
മനംപോലെ പാർക്കിങ് മൂലമറ്റം ഗതാഗതക്കുരുക്കിൽ: ബസുകൾ ഇടതു കയറി വലത് ഇറങ്ങിയാൽ കുരുക്കു മാറില്ലേ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂലമറ്റം ∙ ടൗണിലെ വാഹന പാർക്കിങ് തോന്നുംപടി. ഗതാഗത തടസ്സം പതിവാകുന്നു. മുൻപ് ടൗണിൽ ഒരുവശം നോ പാർക്കിങ് ആക്കിയിരുന്നതാണ്. എന്നാൽ കുറെക്കാലമായി ഈ നിബന്ധന പാലിക്കാറില്ല. വാഹനങ്ങൾ റോഡിനിരുവശവും യാതൊരു മാനദണ്ഡവുമില്ലാതെ പാർക്ക് ചെയ്യുന്നതാണ് പ്രശ്നമാകുന്നത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം വാഹനങ്ങൾ പാർക്ക് ചെയ്താൽ പലപ്പോഴും ബസുകൾക്ക് ബസ് സ്റ്റാൻഡിൽ പ്രവേശിക്കാൻ സാധിക്കുകയില്ല. ഇത് ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. ഇതിനു പരിഹാരമായി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസുകൾ ഇടതുവശത്തുകൂടി ഇറങ്ങുന്ന സംവിധാനം മാറ്റണമെന്നാണ് ബസ് ഡ്രൈവർമാർ പറയുന്നത്.
നിലവിൽ ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നത് വലതു വശത്തുകൂടിയാണ്. ഇപ്പോഴത്തെ സംവിധാനം ടൗണിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. സമീപത്തു തന്നെ കെഎസ്ആർടിസി ബസ് സ്റ്റോപ്പും ഉള്ളതിനാൽ യാത്രക്കാർക്കും ഏറെ പ്രയോജനകരമാണ്. ആയതിനാൽ ബസ് സ്റ്റാൻഡിന്റെ ഇടതുവശത്തുകൂടി ബസ് പ്രവേശിച്ച് വലതുവശത്തുകൂടി ബസ് പുറപ്പെടുന്ന സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.