മൂന്നാർ∙ കാട്ടാനകൾ പൈപ്പുകൾ നശിപ്പിക്കുന്നത് പതിവായതോടെ കന്നിമല ടോപ് ഡിവിഷനിൽ പത്തു ദിവസമായി ശുദ്ധജല ക്ഷാമം രൂക്ഷം. സ്ത്രീ തൊഴിലാളികളടക്കമുള്ളവർ ജോലിക്ക് പോകാതെ കിലോമീറ്ററുകൾ നടന്നുപോയാണ് നിലവിൽ വീടുകളിലേക്കാവശ്യമുള്ള ശുദ്ധജലം ശേഖരിച്ചു കൊണ്ടുവരുന്നത്.
കുട്ടിയടക്കം 4 ആനകളാണ് ടോപ് ഡിവിഷനിൽ പത്തു ദിവസമായി ഇറങ്ങിയിരിക്കുന്നത്. വീടുകളിലേക്ക് ശുദ്ധജലമെത്തിക്കുന്ന പൈപ്പുകൾ നശിപ്പിച്ച് വെള്ളം കുടിക്കുന്നത് പതിവായതോടെയാണ് ശുദ്ധജല ക്ഷാമം രൂക്ഷമായത്. നാലു കിലോമീറ്റർ ദൂരത്തുനിന്നാണ് തൊഴിലാളികൾ വീടുകളിലേക്ക് ശുദ്ധജലമെത്തിക്കുന്നത്. ഭൂമിക്ക് മുകളിലൂടെ ഇട്ടിരിക്കുന്ന പൈപ്പുകളാണ് ആനകൾ സ്ഥിരമായി നശിപ്പിക്കുന്നത്.
നശിപ്പിക്കുന്ന പൈപ്പുകൾ തൊഴിലാളികൾ നന്നാക്കി മടങ്ങിയാലുടൻ മറ്റൊരു സ്ഥലത്ത് ആനകൾ പൈപ്പുകൾ വീണ്ടും പൊട്ടിക്കുന്ന സ്ഥിതിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

