മുട്ടം ∙ തലയിൽ ചിരട്ട കുടുങ്ങിയ ഉടുമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയോടെയാണ് എൻജിനീയറിങ് കോളജ് കോംപൗണ്ടിൽ ഉടുമ്പിനെ കണ്ടെത്തിയത്. കോളജ് അധികൃതർ അറിയിച്ചതനുസരിച്ച് അറക്കുളം സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എ.ജി.സുനിൽകുമാർ, ബിജു അഗസ്റ്റിൻ, അഖിൽ സജീവൻ, വാച്ചർ കെ.കെ.വിനോദ് എന്നിവർ അടങ്ങിയ സംഘമാണ് ഉടുമ്പിനെ പിടികൂടിയത്. ഉടുമ്പിനെ കുളമാവ് വനത്തിൽ തുറന്നുവിട്ടു. 5 കിലോയോളം തൂക്കമുള്ള ഉടുമ്പിനെയാണ് പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

