തൊടുപുഴ ∙ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) നടക്കുന്ന ജില്ലയിലെ 18 പഞ്ചായത്തുകളിലായി 6013 പേർ സാക്ഷരതാ പരീക്ഷ എഴുതാൻ തയാറെടുക്കുന്നു. മികവുത്സവം എന്ന പേരിൽ സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ 25നാണ്.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ മുഖേന അടിമാലി, മൂന്നാർ, ദേവികുളം, മാങ്കുളം, ചിന്നക്കനാൽ, ബൈസൺവാലി, രാജകുമാരി, നെടുങ്കണ്ടം, ഉടുമ്പൻചോല, അറക്കുളം,
വണ്ണപ്പുറം, വാത്തിക്കുടി, കാഞ്ചിയാർ, വണ്ടൻമേട്, ചക്കുപള്ളം, വണ്ടിപ്പെരിയാർ, പാമ്പാടുംപാറ, ഉപ്പുതറ പഞ്ചായത്തുകളിലാണ് പദ്ധതി നടക്കുന്നത്. ഇവിടങ്ങളിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക എന്നതാണ് ലക്ഷ്യം. ഏറ്റവും കൂടുതൽ പേർ മികവുത്സവത്തിൽ പങ്കെടുക്കുന്നത് മൂന്നാർ പഞ്ചായത്തിലാണ് – 617 പേർ.
രണ്ടാമത് നെടുങ്കണ്ടം (609). തമിഴ് മേഖലകളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം പഠിതാക്കളും.
സാക്ഷരതാ പഠിതാക്കളിൽ 2183 പേരും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. മികവുത്സവത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടുന്നവർക്ക് തുടർന്ന് നാലാം തരം തുല്യതാ കോഴ്സിൽ ചേർന്ന് പഠിക്കാൻ അവസരം നൽകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

