ജോലി ഒഴിവ്;
തൊടുപുഴ ∙ ഇടുക്കി ഗവ. മെഡിക്കൽ കോളജിലെ റീജനൽ പ്രിവൻഷൻ ഓഫ് എപ്പിഡമിക് ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് സെല്ലിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്.
കരാർ അടിസ്ഥാനത്തിൽ നിയമനം.യോഗ്യത: ബിരുദവും ഒരു വർഷത്തെ കംപ്യൂട്ടർ ഡിപ്ലോമയും, എംഎസ് വേഡിലും എംഎസ് എക്സലിലും പ്രവൃത്തി പരിചയം. ആശയവിനിമയ പാടവം.
ഇംഗ്ലിഷ്, മലയാളം, ടൈപ്പ് റൈറ്റിങ് ആൻഡ് വേഡ് പ്രോസസിങ് എന്നിവയിൽ പ്രാവീണ്യം. അഭിമുഖം 25ന് 10.30ന് ഇടുക്കി ഗവ.മെഡിക്കൽ കോളജിലെ കമ്യുണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിൽ.
04862 233075. തൊടുപുഴ ∙ മുട്ടം ഗവ.
പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ, ഡെമോൺസ്ട്രേറ്റർ തസ്തികയിൽ അവസരം. 24ന് 10ന് അഭിമുഖത്തിനായി ഓഫിസിൽ എത്തണം. തൊടുപുഴ ∙ ജില്ലാ ആശുപത്രിയിൽ ആർഎസ്ബിവൈ മുഖേന ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രഫർ, ഇസിജി ടെക്നിഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡയാലിസിസ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് നിയമിക്കുന്നു.
30ന് 10ന് തൊടുപുഴ താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ അഭിമുഖം നടക്കും. 04862 222630.
ജലവിതരണംതടസ്സപ്പെടും
തൊടുപുഴ∙ മുവാറ്റുപുഴ റോഡിൽ റോട്ടറി ജംക്ഷനിൽ കേരള വാട്ടർ അതോറിറ്റിയുടെ 110 എംഎം ലൈൻ പൊട്ടിയതിനാൽ നഗരത്തിൽ ജലവിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് ജലഅതോറിറ്റി അധികൃതർ അറിയിച്ചു.
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
ഉടുമ്പന്നൂർ ∙ കേരള ഓർഗാനിക് ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 2 മാസം പ്രായമുള്ളതും രോഗപ്രതിരോധശേഷി ഉള്ളതുമായ ഗ്രാമപ്രിയ ഇനത്തിൽപെട്ട
മുട്ടക്കോഴി കുഞ്ഞുങ്ങളെ 25ന് 8 മുതൽ ഉടുമ്പന്നൂരിൽ പ്രവർത്തിക്കുന്ന കെഒഡിഎസിന്റെ ഓഫിസിൽ വിതരണം ചെയ്യും. 24ന് മുൻപായി ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്. 9496680718.
വൈദ്യുതി മുടക്കം
തൊടുപുഴ ∙ സബ് സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ 8 മുതൽ വൈകിട്ട് 5 വരെ സബ് സ്റ്റേഷനിൽനിന്നു പുറപ്പെടുന്ന 11കെവി ലൈനുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
രക്തദാന ക്യാംപ്
പുറപ്പുഴ ∙ ‘രക്തദാനം മഹാദാനം’ എന്ന ആദർശം മുൻനിർത്തി സേവാഭാരതി പുറപ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നാളെ 9ന് പുറപ്പുഴ പാറടിയിൽ ബിൽഡിങ്ങിൽ രക്തദാന ക്യാംപ് നടത്തും.
യോഗം 22ന്
ചപ്പാത്ത് ∙ മലയോര ഉണർവ് കർഷക കമ്പനിയുടെ വാർഷിക പൊതുയോഗം 22ന് 10ന് മേരികുളം നിരപ്പേൽക്കടയിലെ കമ്പനി അങ്കണത്തിൽ നടക്കും.
വൈദ്യുതി മുടക്കം
ഉപ്പുതറ ∙ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കെഎസ്ഇബി ഉപ്പുതറ സെക്ഷൻ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]