തൊടുപുഴ ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ പാലാ റോഡരികിലുള്ള ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രിൽ ഒരു ഭാഗം തകർന്നത് നന്നാക്കാതെ അധികൃതർ. ഇവിടെ വീപ്പകൾ നിരത്തി വച്ച് അപകടം ഒഴിവാക്കിയിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് ഓടയുടെ മുകളിൽ സ്ഥാപിച്ച ഗ്രില്ലുകൾ പലതും ദ്രവിച്ച നിലയിലാണ്.
ഏതാനും വർഷമായി ഓരോ ഭാഗത്തും ഗ്രില്ലുകൾ തകർന്നു അപകടം ഉണ്ടായിട്ടുണ്ട്. രണ്ടു വർഷം മുൻപ് ഒടിഞ്ഞ ഗ്രില്ലിനിടയിൽ കോട്ടയം സ്വദേശിനിയായ യുവതിയുടെ കാൽ പെട്ടതിനെ തുടർന്ന് അഗ്നിരക്ഷാസേന എത്തി അര മണിക്കൂർ കൊണ്ടാണ് കാൽ വലിയ പരുക്കില്ലാതെ പുറത്തെടുത്തത്.
ഇതിനു ശേഷം പലതവണ ഗ്രില്ലുകൾ പല ഭാഗത്തായി തകർന്നു.
കുറെ ഭാഗത്തെ ഗ്രില്ലുകൾ നഗരസഭ നന്നാക്കിയെങ്കിലും വീണ്ടും മറ്റ് ഭാഗങ്ങളിൽ പഴയ ഗ്രില്ലുകൾ തകരുന്ന സ്ഥിതിയാണ്. അതേ സമയം ഇവിടത്തെ ഗ്രില്ലുകൾ മുഴുവൻ മാറ്റി പകരം കൂടുതൽ ബലവത്തായ കമ്പികൾ ഉപയോഗിച്ച് ഗ്രിൽ നിർമിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇതിന്റെ പണികൾ ആരംഭിച്ചിട്ടില്ല.
ഇതിനിടെ ബസ് സ്റ്റാൻഡിനുള്ളിൽ സ്ലാബ് തകർച്ചയിലായി തുരുമ്പു പിടിച്ച് കമ്പികൾ പുറത്തുവന്ന നിലയിലാണ്. ഇത് യാത്രക്കാരെ അപകടത്തിലാക്കുമെന്ന് ബസ് ജീവനക്കാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]